
മുന്‍ ബിഗ് ബോസ് താരം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ആര്‍ ജെ സൂരജ്. അഭിനയത്തിലേക്കും കടന്നിരിക്കുന്ന സൂരജ് ഏറ്റവുമൊടുവില്‍ അഭിനയിച്ചിരിക്കുന്നത് മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന കളങ്കാവലില്‍ ആണ്. ആ അവസരത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ സൂരജ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സൂരജിന്‍റെ കുറിപ്പ്.
ആര്‍ജെ സൂരജിന്‍റെ കുറിപ്പ്
സിനിമയിൽ അഭിനയിക്കണം എന്നത് എന്റെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു.. മെല്ലെമെല്ലെ ആ ആഗ്രഹത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.. പ്രിയപ്പെട്ട സുഹൃത്ത് സമദ് ട്രൂത്ത് പ്രൊഡ്യൂസ് ചെയ്ത My Name is അഴകൻ ആയിരുന്നു ഞാൻ ആദ്യമായി ഒരു ഡയലോഗ് പറഞ്ഞ സിനിമ.
ആ സിനിമയിൽ അഭിനയിക്കാൻ പോകുന്ന ദിവസം ഒരേ ഒരാളോട് മാത്രമേ അനുഗ്രഹിക്കണം എന്ന് പറഞ്ഞുള്ളൂ.. പ്രിയപ്പെട്ട മമ്മൂക്ക.!
അദ്ദേഹം “All the best” പറഞ്ഞത് ഇന്നും ഓർമയുണ്ട്.. എന്റെ ഷൂട്ട് കഴിഞ്ഞപ്പോ ഈ അഭിനയം നമ്മളെ കൊണ്ട് പറ്റുന്ന കാര്യം ആണെന്ന് സ്വയം ഒരു ധൈര്യം കിട്ടി.. അതോടെ അത്യാഗ്രഹം കേറി..
കുറച്ച് ദിവസം കഴിഞ്ഞ് മമ്മൂക്കക്ക് പിന്നേം മെസേജ് ഇട്ടു..
“ഇക്കാടെ പടത്തിൽ ചെറിയൊരു വേഷം വന്നാൽ..”
“നോക്കാം.. Remind George ”
പക്ഷെ എനിക്ക് സാധ്യതയുള്ളതൊന്നും വന്നില്ല.. കാത്തിരുന്നു.. ഇടയിൽ കഴിഞ്ഞ വർഷം VK Prakash സാറിന്റെ അപ്രതീക്ഷിതമായ ഒരു വിളി.. “എടാ മോനെ ഞാൻ ചെയ്യുന്ന പാലും പഴവും സിനിമയിൽ മീര ജാസ്മിന്റെ കൂടെ നിനക്ക് നല്ലൊരു റോൾ ഉണ്ട് ” 🥳
അങ്ങനെ അടുത്ത വർഷം ഞാൻ ഒരു സിനിമയിൽ കൂടി അഭിനയിച്ചപ്പോൾ ചിലർ ചോദിച്ചു നിങ്ങളുടെ അടുത്ത പടം ഏതാണെന്ന് 😂
അപ്പൊ ഞാൻ പറയും ഞാനും ഷാരൂഖ് ഖാനും ഒക്കെ വർഷത്തിൽ ഒരു പടമേ ചെയ്യാറുള്ളു എന്ന് 😂
അപ്പോഴും മമ്മൂക്കക്കും ജോർജട്ടനും ആന്റോ ചേട്ടനും സുനിലേട്ടനും തുടങ്ങി മമ്മൂട്ടി കമ്പനിയിലേക്ക് എന്റെ റിക്വസ്റ്റുകൾ പൊയ്ക്കൊണ്ടേ ഇരുന്നു.. കൂടെ സമദ്ക മമ്മൂകയെ കാണാൻ പോകുമ്പോ പുള്ളിയും ഓർമിപ്പിച്ചു.. നാട്ടിൽ ലൊക്കേഷനുകളിൽ പോയി ഹമീദ് എന്ന സുഹൃത്തും എന്റെ ആഗ്രഹത്തിനു കൂടെ കട്ടക്ക് നിന്നു..
അങ്ങനെ മാസങ്ങൾക്കു മുൻപ് കാത്തിരുന്ന ആ അവസരം വന്നു..
മമ്മൂട്ടിക്കമ്പനിയുടെ അടുത്ത പടത്തിൽ “ചെറിയൊരു വേഷം”എനിക്കുമുണ്ട് 😊
ആ സിനിമയുടെ ടൈറ്റിൽ ഇന്ന് റിലീസ് ചെയ്തു “കളങ്കാവൽ” 🥳
ആ സിനിമയിൽ ഞാൻ ചെയ്ത സീൻ ടെറർ മോഡിൽ നിൽക്കുന്ന വിനായകൻ ചേട്ടനൊപ്പം.. ഷൂട്ട് കഴിഞ്ഞപ്പോ പുതിയ രണ്ട് സുഹൃത്തുക്കളെ കൂടെ കിട്ടി.. ഡയറക്ടർ ജിതിൻ ബ്രോയും എന്റെ കൂടെ അഭിനയിച്ച ജിബിൻ ചേട്ടനും.. ജിതിൻ ബ്രോ നിങ്ങളെ പോലെ തന്നെ നിങ്ങളുടെ സിനിമയും ഏവർക്കും പ്രിയപ്പെട്ടതാവട്ടെ.. ഇനി പടം തീയറ്ററിൽ എത്താനുള്ള കാത്തിരിപ്പാണ്...
അപ്പൊ പറഞ്ഞ പോലെ, 2025 ലെ എന്റെ റിലീസ് ഇതാണ് “കളങ്കാവൽ” 🔥🔥
എല്ലാ കാലത്തും കൂടെ നിൽക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ നന്ദി.. സ്നേഹം 😊
ALSO READ : ഭർത്താവിനൊപ്പം സന്തോഷവതിയായി മീര വാസുദേവ്; പരിഹസിച്ചവർക്ക് മറുപടി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ