ഭർത്താവിനൊപ്പം സന്തോഷവതിയായി മീര വാസുദേവ്; പരിഹസിച്ചവർക്ക് മറുപടി

ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു

meera vasudev valentines day pic with husband vipin puthiyankam

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. ഒരിടവേളയ്ക്ക് ശേഷം, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'കുടുംബവിളക്ക്' എന്ന സീരിയലിലൂടെയാണ് മീര വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി ഇതേ സീരിയലിന്‍റെ ഛായാഗ്രഹകൻ ആയിരുന്ന വിപിനെ വിവാഹം ചെയ്യുകയും ചെയ്തു. മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. വിവാഹത്തെത്തുടർന്ന് ഇവർ സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് പരിഹാസങ്ങള്‍ കേട്ടിരുന്നു. ഇരുവരുടെയും പ്രായം ചൂണ്ടിക്കാട്ടിയും മീരയുടെ മുന്‍ വിവാഹങ്ങള്‍ പരമാര്‍ശിച്ചുമായിരുന്നു പരിഹാസങ്ങളിൽ ഏറെയും.

ഇപ്പോളിതാ, പ്രണയദിനത്തിൽ ഇരുവരും ഏറെ സന്തോഷത്തോടെ ചേർന്നുനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ''ഞങ്ങളുടെ ജീവിതവും സ്‌നേഹവും നിങ്ങളുടെ പുഞ്ചിരി പോലെ മനോഹരമാണ്'', എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ വിപിൻ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചെത്തുന്നത്.

 

2023 ഏപ്രില്‍ 21-നായിരുന്നു മീരയുടെയും വിപിന്റെയും വിവാഹം. കോയമ്പത്തൂരിലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കുശേഷം ഇരുവരും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെ മീര വിവാഹ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ വാര്‍ത്തയറിഞ്ഞത്. പാലക്കാട് സ്വദേശിയായ വിപിന്‍ പുതിയതങ്കം, മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ്. ചില ഡോക്യുമെന്ററികളിലും പ്രവർത്തിച്ചിട്ടുണ്ട്.

ALSO READ : വീഡിയോയ്ക്ക് താഴെ അധിക്ഷേപ പരാമര്‍ശം; മറുപടിയുമായി സുമ ജയറാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios