
ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി, ഇന്ന് കേരളക്കരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് റോബിൻ രാധാകൃഷ്ണൻ. സഹ മത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ പുറത്തായ റോബിൻ ഇപ്പോൾ, തന്റെ ചെറിയ വലിയ ആഗ്രഹങ്ങൾ ഓരോന്നായി നിറവേറ്റി കൊണ്ടിരിക്കയാണ്. ഈ അവസരത്തിൽ തന്റെ ആരോഗ്യത്തെ കുറിച്ച് റോബിൻ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തനിക്ക് തലയിൽ ബോൺ ട്യൂമറുണ്ടെന്നാണ് റോബിൻ വെളിപ്പെടുത്തിയിരിക്കുന്നത്.
"എനിക്ക് ഇടയ്ക്കിടെ തലവേദന വരാറുണ്ട്. ചിലപ്പോൾ മരുന്ന് കഴിച്ചാലും തലവേദന മാറില്ല. തലയുടെ പിൻ ഭാഗത്ത് ബോൺ ട്യൂമറുണ്ട്. രണ്ട് വർഷമായി. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത് നോക്കും. എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ സർജറി ചെയ്യേണ്ടി വരും. അത്യാവശ്യം വലുതാണ് ആ മുഴ. എല്ലാ ചലഞ്ചസും നമ്മൾ ഫേസ് ചെയ്യണം", എന്നാണ് റോബിൻ പറഞ്ഞത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു റോബിന്റെ പ്രതികരണം.
ബിഗ് ബോസ് സീസൺ ഫോറിൽ മത്സരിച്ചതിൽ ഏറ്റവും ടാലന്റ് കുറഞ്ഞ വ്യക്തി ഞാനാണ്. പക്ഷെ എന്നിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നെങ്കിൽ അതാണ് എന്റെ വിജയം. എനിക്കുള്ളതിൽ ഞാൻ തൃപ്തനാണ്. ഞാൻ ചെയ്ത കാര്യങ്ങളിൽ ഒന്നും എനിക്ക് വിഷമം തോന്നിയിട്ടില്ലെന്നും രോബിൻ പറയുന്നു.
'ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് വേഗം വാ'; വികാരാധീനനായി ഭാവി വധുവിനെ യാത്രയാക്കി ഡോ. റോബിൻ രാധാകൃഷ്‍ണൻ
അതേസമയം, തന്റെ വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്ന് റോബിൻ അറിയിച്ചത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആരതി പൊടിയാണ് വധു. സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും റീൽസും നേരത്തെ ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നു. ഈ അവസരത്തിലാണ് ആരതിയെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് റോബിൻ അറിയിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ