മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്‍ക്വാഡ്' വയനാട്ടിലേക്ക്

Published : Mar 10, 2023, 05:05 PM IST
മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്‍ക്വാഡ്' വയനാട്ടിലേക്ക്

Synopsis

'കണ്ണൂര്‍ സ്‍ക്വാഡ്' ഷൂട്ടിംഗ് അപ്‍ഡേറ്റ്.

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കണ്ണൂര്‍ സ്‍ക്വാഡ്'. 'കണ്ണൂര്‍ സ്‍ക്വാഡി'ന്റെ പുതിയ ഷെഡ്യൂള്‍ തീരുമാനിച്ചിരിക്കുന്നത് വയനാട്ടില്‍ ആണെന്ന അപ്‍ഡേറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുംബൈ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തീകരിച്ചിരുന്നു. വയനാട്ടില്‍ മമ്മൂട്ടി ചിത്രം 10 ദിവസം ആയിരിക്കും ചിത്രീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഛായാഗ്രാഹകനുമായ റോബി വര്‍ഗീസ് രാജാണ് സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എഎസ്ഐയാണ്. മുഹമ്മദ് റാഹില്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ദീപക് പറമ്പോല്‍, സജിൻ ചെറുകയില്‍, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും 'കണ്ണൂര്‍ സ്‍ക്വാഡി'ല്‍ വേഷമിടുന്നു.

ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനം ചെയ്‍ത ചിത്രം 'ക്രിസ്റ്റഫറാ'ണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ഉദയ്‍കൃഷ്‍ണനാണ് 'ക്രിസ്റ്റഫറി'ന്റെ തിരക്കഥ എഴുതിയത്.  സ്ത്രീകൾക്ക് എതിരെ അതിക്രമം കാണിക്കുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടു കൊടുക്കാതെ സ്പോട്ടിൽ തന്നെ ശിക്ഷ വിധിക്കുന്ന 'DPCAW' എന്ന അന്വേഷണ ഏജൻസിയുടെ തലവനായ 'ക്രിസ്റ്റഫർ' എന്ന ടൈറ്റിൽ കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയിലും സ്‍ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.

സ്നേഹ ആണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തില്‍ എത്തിയത്. തമിഴ് നടൻ ശരത് കുമാറും ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 'ക്രിസ്റ്റഫറി'ൽ പ്രതി നായക വേഷത്തിൽ എത്തുന്നത് തമിഴ് നടൻ വിനയ് റായ് ആണ്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ്. ക്രിസ്റ്റഫർ ആർഡി ഇല്യൂമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.  അമല പോളും, ഐശ്വര്യ ലക്ഷ്‍മിയും ചിത്രത്തിൽ നായികമാരായി എത്തിയിരിക്കുന്നു. അമലാ പോളും ഐശ്വര്യ ലക്ഷ്‍മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു 'ക്രിസ്റ്റഫർ'.

Read More: കമല്‍ഹാസന്റെ പുതിയ നായകൻ ചിമ്പു, വീഡിയോ പുറത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം