ആദ്യം പറഞ്ഞത് നോ; പിന്നീടാണ് മനസിലായത് പണിയാകും; തീരുമാനം തിരുത്താന്‍ അജയ് ദേവഗണും സംഘവും

Published : Sep 17, 2024, 07:50 AM IST
ആദ്യം പറഞ്ഞത് നോ; പിന്നീടാണ് മനസിലായത് പണിയാകും; തീരുമാനം തിരുത്താന്‍ അജയ് ദേവഗണും സംഘവും

Synopsis

സിംഗം എഗെയ്ൻ എന്ന ചിത്രം ദീപാവലി റിലീസിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഭൂൽ ഭുലയ്യ 3 റിലീസുമായുള്ള കടുത്ത മത്സരം ഒഴിവാക്കാനാണ് നീക്കം.

മുംബൈ: കാർത്തിക് ആര്യന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഭൂൽ ഭുലയ്യ 3, രോഹിത് ഷെട്ടിയുടെ മൾട്ടി-സ്റ്റാർ ചിത്രം സിങ്കം എഗെയ്ൻ എന്നിവ തമ്മിലുള്ള ദീപാവലി ക്ലാഷാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടേറിയ വിഷയം. ഏറെ ചർച്ച ചെയ്യപ്പെട്ട ദീപാവലി 2024 ബോളിവുഡ് ബോക്സോഫീസ് ഏറ്റുമുട്ടല്‍ ഒഴിവാകുന്നുവെന്നാണ് പുതിയ വാര്‍ത്ത.

വന്‍ ബജറ്റില്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം എന്ന നിലയില്‍ ഉത്സവ സീസണില്‍ വലിയൊരു ക്ലാഷ് വന്നാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക സിംഗം എഗെയ്ന്‍ എന്ന ചിത്രത്തെ ആയിരിക്കും എന്നാണ് ഇപ്പോള്‍ സിംഗം നിര്‍മ്മാതാക്കള്‍ അനുമാനിക്കുന്നത്. അതിനാല്‍ തന്നെ ചിത്രം ഇപ്പോള്‍ പ്രഖ്യാപിച്ച ദീപവാലി റിലീസ് എന്നതില്‍ നിന്നും രണ്ടാഴ്ച കഴിഞ്ഞ് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിത്രത്തിന്‍റെ പിന്നണിക്കാര്‍ എന്നാണ് വാര്‍ത്ത. 

 ചിത്രം രണ്ടാഴ്ചത്തേക്ക് വൈകിപ്പിക്കാനാണ് ആലോചന. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി രോഹിത് ഷെട്ടി, അജയ് ദേവ്ഗൺ, ജിയോ സ്റ്റുഡിയോസ്, റിലയൻസ് എന്‍റര്‍ടെയ്മെന്‍റ്, കുമാർ മങ്കദ് എന്നിവർ ചേർന്ന് സിംഗം എഗെയ്ന്‍റെ റിലീസ് തീയതി മാറ്റുന്നതില്‍ ചര്‍ച്ചയിലാണ് എന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചില ദിവസങ്ങള്‍ക്ക് മുന്‍പ് ഭൂല്‍ഭുലയ്യ നിര്‍മ്മാതാക്കളായ ടീ സീരിസ് അജയ് ദേവഗണ്‍ രോഹിത്ത് ഷെട്ടി എന്നിവരുമായി ചര്‍ച്ച നടത്തിയതായി വിവരം ഉണ്ടായിരുന്നു. അന്ന് റിലീസ് മാറ്റില്ലെന്ന നിലപാടിലായിരുന്നു സംവിധായകനും പ്രധാന താരവും. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ വ്യാപര ഘടകങ്ങള്‍ കൂടി പരിശോധിച്ചാണ് പുതിയ നിലപാട് എടുത്തത് എന്നാണ് വിവരം. അതേ സമയം ഭൂല്‍ഭുലയ്യ 3 സംവിധായകന്‍ അനീഷ് ബസ്മി ചിത്രത്തിന് വേണ്ടി അജയ് ദേവഗണിനെ കണ്ടുവെന്ന കാര്യം നിഷേധിച്ചിരുന്നു.

രോഹിത് ഷെട്ടിയുടെ പൊലീസ് യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് സിംഹം എഗെയ്ൻ. അജയ് ദേവ്ഗൺ, കരീന കപൂർ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, ജാക്കി ഷ്രോഫ് എന്നിവരടങ്ങുന്ന വന്‍ താര നിര ചിത്രത്തിലുണ്ട്. 

മറുവശത്ത് ഭൂൽ ഭുലയ്യ 2 (2022) തുടർച്ചയാണ് ഭൂൽ ഭുലയ്യ 3. കാർത്തിക് ആര്യൻ, മാധുരി ദീക്ഷിത്, ട്രിപ്റ്റി ദിമ്രി എന്നിവർക്കൊപ്പം 2007 ലെ യഥാർത്ഥ ഭൂൽ ഭുലയ്യയിലെ വിദ്യാ ബാലന്‍റെ കഥാപാത്രവും പുതിയ ചിത്രത്തിലുണ്ട്.

വിജയ്‍ അല്ലാതെ മറ്റാര്; തമിഴകത്തെ ആ നേട്ടവും ദളപതിക്ക് സ്വന്തം, ഗോട്ട് കുതിക്കുന്നു !

തിയറ്ററില്‍ കണ്ടതല്ല ഒറിജിനല്‍, അത് ഒടിടിയിലേക്ക്, നഷ്‍ടപ്പെട്ടത് തിരിച്ചുകിട്ടി, രജനികാന്തിന് രക്ഷയാകുമോ?

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'