
ചെന്നൈ: 1992 ല്‍ ഇറങ്ങി ഇന്ത്യ മൊത്തം വിജയം കൈവരിച്ച ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത റോജ. ചിത്രത്തിലെ നായികയായി എത്തിയത് അന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് തിളങ്ങി നിന്നിരുന്ന നടി മധുബാലയാണ്. ചിത്രം ബോക്സോഫീസില്‍ വിജയിച്ചതിന് പുറമേ അവാര്‍ഡുകളും വാരിക്കൂട്ടി. എന്നാല്‍ ഈ ചിത്രത്തിന്‍റെ വിജയത്തന് പിന്നാലെ താനും ചിത്രത്തിന്‍റെ സംവിധായകന്‍ മണിരത്നവും തമ്മിലുള്ള ബന്ധം മോശമായി എന്ന് വെളിപ്പെടുത്തുകയാണ് നടി മധുബാല ഇപ്പോള്‍.
അക്കാലത്തെ തന്‍റെ സ്വഭാവവും സിനിമ രംഗത്ത് കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്ന് സമ്മതിച്ച മധുബാല. റോജയിലെ പ്രകടനത്തിന് മണിരത്നത്തിന് താന്‍ ഒരുവിധത്തിലും അന്ന് നന്ദി പറഞ്ഞില്ലെന്നും പറയുന്നു. ഇപ്പോഴാണ് തന്‍റെ കരിയറില്‍ മണിരത്നത്തിന്‍റെ സംഭാവനകള്‍ താന്‍ തിരിച്ചറിയുന്നത്. നേരത്തെ അദ്ദേഹത്തെ അവഗണിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും മധുബാല പറയുന്നു.
സിനിമ രംഗത്ത് ഒരു അഹങ്കാരിയാണ് എന്ന് തോന്നാല്‍ പല കാരണം ഉണ്ടായിരുന്നുവെന്ന് മധുബാല പറയുന്നു. കരിയറിന്‍റെ തുടക്കത്തില്‍ ഇനിക്ക് എവിടുന്നും ഒരു സഹായവും കിട്ടിയില്ല. എല്ലാ ഉത്തരവാദിത്വം ഡ്രസിംഗ് മുതല്‍ മേയ്ക്കപ്പ് വരെ ഞാന്‍ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. ഇത് എന്നിലൊരു തന്നിഷ്ട സ്വഭാവം വളര്‍ത്തിയെന്ന് മധുബാല പറയുന്നു.
അതിനാല്‍ തന്നെ ഏതെങ്കിലും ചലച്ചിത്രം വിജയിച്ചാലും, ആളുകള്‍ നല്ലത് പറഞ്ഞാലും അതെല്ലാം എന്‍റെ കഴിവാണ് എന്ന മനോഭാവത്തിലായിരുന്നു ഞാന്‍. ആ വിജയത്തിന്‍റെ അവകാശം ആര്‍ക്കും കൊടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു.
തന്‍റെ അന്നത്തെ മനോഭാവം ചിലരെ തെറ്റായ രീതിയിൽ എന്നെക്കുറിച്ച് പ്രേരിപ്പിക്കാന്‍ ഇടയാക്കി. റോജയിലെ എന്‍റെ പ്രകടനത്തിന്‍റെ ക്രഡിറ്റ് മണി സാറിനായിരുന്നു. ആ സമയത്ത് തന്നെ അത് അദ്ദേഹത്തോട് പറയണമായിരുന്നു. എന്നാല്‍ അന്ന് പറ്റിയില്ല ഇപ്പോൾ ഞാൻ അദ്ദേഹത്തിന് എല്ലാ ക്രെഡിറ്റും നൽകുന്നു. അദ്ദേഹമാണ് എനിക്കൊരു അടയാളം തന്നത്. ഞാൻ അദ്ദേഹത്തെപ്പോലുള്ളവരുമായി ബന്ധങ്ങൾ സൂക്ഷിച്ചില്ല. അതുകൊണ്ടാണ് ഞാൻ പിന്നീട് അദ്ദേഹത്തിന്‍റെ സിനിമകളില്‍ എത്തായിരുന്നത് - ഒരു അഭിമുഖത്തില്‍ മധുബാല പറഞ്ഞു.
അതേ സമയം സാമന്ത പ്രധാന വേഷത്തില്‍ എത്തിയ ശാകുന്തളമാണ് അവസാനമായി മധുബാല അഭിനയിച്ച സിനിമ. അതേ സമയം മധുബാല തമിഴ് വെബ് സീരിസായ സ്വീറ്റ് കാരം കോഫിയിലും അഭിനയിച്ചിരുന്നു.
ശനിയാഴ്ച ശരവേഗത്തില്‍ കോടികള്‍; മഞ്ഞുമ്മല്‍ ബോയ്സ് ബോക്സോഫീസ് ഭരിക്കുന്നു; കണക്കുകള്‍
ആ നേട്ടത്തില്‍ മലയാളത്തില്‍ മമ്മൂട്ടി തന്നെ താരം; മമ്മൂട്ടിക്ക് മൂന്ന്, മോഹന്‍ലാലിന് രണ്ട്.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ