മറ്റൊരു വലിയ ചിത്രം വരുന്ന പേടിയോ?; ഇന്ത്യൻ 2 റിലീസ് തീയതി മാറ്റുന്നു; പുതിയ സംഭവം ഇങ്ങനെ.!

Published : Feb 25, 2024, 07:58 PM IST
മറ്റൊരു വലിയ ചിത്രം വരുന്ന പേടിയോ?;  ഇന്ത്യൻ 2 റിലീസ് തീയതി മാറ്റുന്നു; പുതിയ സംഭവം ഇങ്ങനെ.!

Synopsis

 ഇന്ത്യന്‍ 2 നെറ്റ്ഫ്ലിക്സ് ആയിരിക്കും ഒടിടി റിലീസ് ചെയ്യുക എന്നാണ് പുതിയ വിവരം. 

ചെന്നൈ: 2024 ല്‍ ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഇന്ത്യൻ 2. കമല്‍ഹാസന്‍റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ഇൻട്രോ നേരത്തെ പുറത്തുവിട്ടിരുന്നു. വീണ്ടും ഒരിക്കൽ കൂടി സംവിധായകൻ ഷങ്കറിന്റെ വിസ്മയം കാണാൻ തയ്യാറാകൂ എന്ന് ഉറപ്പിക്കുകയാണ് വീഡിയോ. ഒപ്പം താന്‍ 'സകലകലാവല്ലഭൻ' തന്നെയാണ് വീണ്ടും മകൽഹാസൻ തെളിയിക്കാനും ഒരുങ്ങുന്നു എന്ന് വ്യക്തം. 

മോഹന്‍ലാല്‍, രജനികാന്ത്, രാജമൗലി, ആമിർ ഖാൻ കിച്ച സുദീപ് എന്നിവരാണ് ഇൻട്രോ പുറത്തിറക്കിയത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് വിവരങ്ങള്‍ അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ റിലീസ് സംബന്ധിച്ച ചില സൂചനകള്‍ ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. 

റെഡ് ജൈന്‍റ് മൂവിസാണ് തമിഴ്നാട്ടില്‍ ഇന്ത്യന്‍ 2 വിതരണത്തിന് എടുത്തിരിക്കുന്നത്. വരുന്ന ആഗസ്റ്റ് 15 ആണ് ഇന്ത്യന്‍ 2 റിലീസിനായി ഇവര്‍ കണ്ടുവച്ചത്. ഇന്ത്യന്‍ 2വിന് ഒരു സോളോ റിലീസ് വേണമെന്ന് നേരത്തെ അണിയറക്കാര്‍ തീരുമാനിച്ചതാണ്. എന്നാല്‍ പുഷ്പ 2 ആഗസ്റ്റ് 15നാണ് എത്തുന്നത്. ഇത് ചിത്രത്തിന്‍റെ ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ ക്ലാഷ് വരുത്തിയേക്കും എന്ന ആശങ്കയില്‍ റിലീസ് തീയതി മാറ്റാനാണ് ഇന്ത്യന്‍ 2 അണിയറക്കാര്‍ ആലോചിക്കുന്നത്.

ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം മെയ് മാസത്തില്‍ ഇന്ത്യന്‍ 2 റിലീസ് ചെയ്യാം എന്ന പദ്ധതിയിലാണ് ഷങ്കറും സംഘവും. അത് ലക്ഷ്യമാക്കി ചിത്രത്തിന്‍റെ അവസാന പണികള്‍ നടക്കുന്നു എന്നാണ് വിവരം. മെയ് മാസത്തില്‍ സോളോ റിലീസ് ലഭിക്കും എന്നാണ് കണക്കൂകൂട്ടല്‍ അതുപോലെ തന്നെ വേനല്‍ അവധി ആനുകൂല്യവും പടത്തിന് ലഭിക്കും.

അതേ സമയം ഇന്ത്യന്‍ 2 നെറ്റ്ഫ്ലിക്സ് ആയിരിക്കും ഒടിടി റിലീസ് ചെയ്യുക എന്നാണ് പുതിയ വിവരം. ഇന്ത്യയിലെ 2024 ലെ ദക്ഷിണേന്ത്യയിലെ വന്‍ ചിത്രങ്ങള്‍ ഏതാണ്ട് എല്ലാം വാങ്ങിയ നെറ്റ്ഫ്ലിക്സ് ഇന്ത്യന്‍ 2ഉം സ്വന്തമാക്കിയിരിക്കുകയാണ്. അതേ സമയം ഇന്ത്യന്‍ 2 രണ്ട് ഭാഗമായാണ് എത്തുക എന്ന് വിവരമുണ്ട്. 

അതേസമയം, 'ഇന്ത്യന്‍' സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയ നെടുമുടി വേണുവിനെ(കൃഷ്ണസ്വാമി) വീണ്ടും കാണാന്‍ സാധിച്ച സന്തോഷം മലയാളികളും പങ്കുവയ്ക്കുന്നുണ്ട്. 2021ല്‍ ആണ് നെടുമുടി അന്തരിച്ചത്. ഇതിന് മുന്‍പ് ഇന്ത്യന്‍ 2വിന്‍റെ ചില ഭാഗങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം ഈ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയത് നന്ദു പൊതുവാൾ ആണ്.

അന്തരിച്ച നടന്‍ വിവേകും ഇന്ത്യന്‍ 2വില്‍ ഉണ്ട്. ഈ ഭാഗങ്ങള്‍ കട്ട് ചെയ്യില്ലെന്ന് നേരത്തെ തന്നെ ഷങ്കര്‍ അറിയിച്ചിരുന്നു. 1996ല്‍ ആണ് കമല്‍ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടില്‍ ഇന്ത്യന്‍ റിലീസ് ചെയ്യുന്നത്. കമല്‍ ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം വന്‍ പ്രേക്ഷക സ്വീകര്യത നേടുന്നതിനൊപ്പം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ഹൈപ്പിനായി വെറുതെ പറയുന്നതല്ല; 'മഞ്ഞുമ്മൽ ബോയ്സ്' ശരിക്കും തമിഴ്നാട്ടില്‍ കൊളുത്തി; സോഷ്യല്‍ മീഡിയ പ്രതികരണം

ശനിയാഴ്ച ശരവേഗത്തില്‍ കോടികള്‍; മഞ്ഞുമ്മല്‍ ബോയ്സ് ബോക്സോഫീസ് ഭരിക്കുന്നു; കണക്കുകള്‍
 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു