മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം; 'കത്തനാരു'ടെ മൂന്നാം ദിനവുമായി സംവിധായകൻ

Published : Apr 12, 2023, 02:37 PM IST
മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം; 'കത്തനാരു'ടെ മൂന്നാം ദിനവുമായി സംവിധായകൻ

Synopsis

200 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകനായ നേരത്തെ അറിയിച്ചിരുന്നു.

യസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കത്തനാർ. പ്രഖ്യാപന സമയം മുതൽ ജനശ്രദ്ധനേടിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള സിനിമ കൂടിയാണ്. ചിത്രീകരണം പുരോ​ഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ റോജിൻ തോമസ്. 

കത്തനാരിന്റെ മൂന്നാം ദിവസമെന്ന്  കുറിച്ചാണ് റോജിൻ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഫിലിപ്സ് ആന്റ് മങ്കിപ്പെൻ, ഹോം എന്നീ ഹിറ്റ് ചിത്രങ്ങൾ ശേഷം റോജിൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രം​ഗത്തെത്തിയത്. പ്രേക്ഷകരിൽ ഏറെ പ്രതീക്ഷ ഉള്ള ചിത്രമാണ് കത്തനാർ എന്നാണ് കമന്റുകൾ വ്യക്തമാക്കുന്നത്. 

ഏപ്രിൽ അഞ്ചിന് ആയിരുന്നു കത്തനാരുടെ ഷൂട്ടിം​ഗ് തുടങ്ങിയത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 36 ഏക്കറിൽ  നാൽപ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയിൽ ഒരുക്കിയിരിക്കുന്നത്. തമിഴ് - തെലുങ്കു സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായതും മലയാളിയുമായ രാജീവൻ ആണ് സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മാധവനും നയൻതാരയും ഒന്നിക്കുന്നു, ഒപ്പം സിദ്ധാർത്ഥും; ടൈറ്റിലും മോഷൻ പോസ്റ്ററും പുറത്ത്

200 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകനായ നേരത്തെ അറിയിച്ചിരുന്നു. ആർ.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി എഫ്.എക്സ് ആന്റ് വെർച്ച്വൽ പ്രൊഡക്ഷൻസിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.  കൊറിയൻ വംശജനും കാനഡയിൽ താമസ്സക്കാരനുമായ ജെ.ജെ. പാർക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കമ്പോസ് ചെയ്യുന്നത്.  നിരവധി വിദേശ ചിത്രങ്ങൾക്കു വേണ്ടി ആക്ഷൻ ഒരുക്കിയിട്ടുണ്ട് ജെ. ജെ. പാർക്ക്. 

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍
'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി