സ്പോർട്സ് ഡ്രാമ വിഭാ​ഗത്തിൽപെടുന്നതാണ് സിനിമയെന്നാണ് വിവരം.

യൻതാര നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടെസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. മാധവനും സിദ്ധാർത്ഥും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. മൂവരും ഒന്നിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രമുഖ നിർമാതാവ് ശശികാന്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.

സ്പോർട്സ് ഡ്രാമ വിഭാ​ഗത്തിൽപെടുന്നതാണ് സിനിമയെന്നാണ് വിവരം. ടെസ്റ്റ് ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് സൂചനകൾ. ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തുമാണ് നിർമ്മാണം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല. 'ആയിത എഴുത്ത്, രംഗ് ദേ ബസന്തി എന്നീ സിനിമകൾക്ക് ശേഷം സിദ്ധാർത്ഥും മാധവനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടെസ്റ്റ്. 

അതേസമയം, ജവാൻ എന്ന ബോളിവുഡ് ചിത്രത്തിലാണ് നയൻതാര ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്ലിയാണ്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം.

Scroll to load tweet…

കട്ടക്കലിപ്പിൽ കൂൾ ബ്രോ ! വളഞ്ഞിട്ട് ആക്രമിച്ച് പെൺകൂട്ടം; നിയന്ത്രണം വിട്ട് റിനോഷ്, തർക്കം

ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ​ഗണത്തിൽപ്പെടുന്ന ടൈറ്റിലിനൊപ്പം കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചത്. ഈ വര്‍ഷം ജൂണ്‍ 2 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ അറിയിപ്പ്. എന്നാല്‍ ചിത്രം ഈ ഡേറ്റില്‍ എത്തില്ലെന്നാണ് പുതിയ വിവരം. ചിത്രീകരണം പോലും ഇനിയും പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യമാണുള്ളത്. സ്വാഭാവികമായും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നീളും. ഈ സാഹചര്യത്തില്‍ ചിത്രം ജൂണില്‍ റിലീസ് ചെയ്യാനാവില്ലെന്നും ഒക്ടോബറിലേക്ക് നീട്ടിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.