ജിസിസിയില്‍ മൂന്നാം വാരവും 'ലൂക്ക് ആന്‍റണി'യെ കാണാന്‍ സിനിമാപ്രേമികള്‍; തിയറ്റര്‍ ലിസ്റ്റ് പുറത്ത്

Published : Oct 23, 2022, 11:46 AM IST
ജിസിസിയില്‍ മൂന്നാം വാരവും 'ലൂക്ക് ആന്‍റണി'യെ കാണാന്‍ സിനിമാപ്രേമികള്‍; തിയറ്റര്‍ ലിസ്റ്റ് പുറത്ത്

Synopsis

മമ്മൂട്ടിയുടെ ഇത്രനാളും നീണ്ട സിനിമാ ജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൂക്ക് ആന്‍റണിയെന്ന നായകന്‍

മമ്മൂട്ടിയുടെ സമീപകാല കരിയറിലെ ഏറ്റവും വ്യത്യസ്‍തത നിറഞ്ഞ ചിത്രമായിരുന്നു ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ലൂക്ക് ആന്‍റണി എന്ന ഏറെ നിഗൂഢതകളുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സമീര്‍ അബ്ദുളിന്‍റെ രചനയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ ദിനങ്ങളില്‍ത്തന്നെ ലഭിച്ചത്. ഇപ്പോഴിതാ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചപ്പോഴും റിലീസ് ചെയ്യപ്പെട്ട മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രേക്ഷകപ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ് ചിത്രം. കേരളത്തിലെ മൂന്നാം വാര തിയറ്റര്‍ ലിസ്റ്റ് അണിയറക്കാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ മൂന്നാം വാരത്തിലെ ജിസിസി തിയറ്റര്‍ ലിസ്റ്റും എത്തിയിരിക്കുകയാണ്.

മികച്ച സ്ക്രീന്‍ കൊണ്ടോടെയാണ് ജിസിസി രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നത്. യുഎഇ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍, സൌദി അറേബ്യ എന്നിവിടങ്ങളിലായി 151 സ്ക്രീനുകളിലായിരുന്നു റിലീസ്. സൌദി ഒഴികെയുള്ള ഇടങ്ങളില്‍ കേരളത്തിലേതിന് ഒപ്പവും സൌദിയില്‍ ഒക്ടോബര്‍ 13 നും ആയിരുന്നു റിലീസ്. മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ജിസിസിയില്‍ ആകെ 58 തിയറ്ററുകളില്‍ ചിത്രം തുടരുന്നുണ്ട്. യുഎഇയില്‍ മാത്രം 30 സ്ക്രീനുകളിലും. അതേസമയം മൂന്നാം വാരം കേരളത്തില്‍ 87 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. കേരളത്തിലെ റിലീസ് സെന്‍ററുകളുടെ എണ്ണം 219 ആയിരുന്നു.

ALSO READ : 'എത്രയോ നല്ല എന്‍റര്‍ടെയ്‍നര്‍'; മോണ്‍സ്റ്ററിനെ പ്രശംസിച്ച് ഒമര്‍ ലുലു

മമ്മൂട്ടിയുടെ ഇത്രനാളും നീണ്ട സിനിമാ ജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൂക്ക് ആന്‍റണിയെന്ന നായകന്‍. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു.  കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി