റോഷൻ മാത്യുവിന്റെ മഹാറാണി ഇനി ഒടിടിയിലേക്ക്, എവിടെ?

Published : Jun 18, 2025, 01:39 PM IST
Maharani

Synopsis

റോഷൻ മാത്യു നായകനായ മഹാറാണിയുടെ ഒടിടി അപ്‍ഡേറ്റ് പുറത്ത്.

റോഷൻ മാത്യു പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മഹാറാണി. സംവിധാനം ജി മാര്‍ത്താണ്ഡനാണ് നിര്‍വഹിച്ചിരിക്കുന്നത്. മഹാറാണി ചിരിപ്പിക്കുന്ന ഒരു ചിത്രമായിരുന്നു. ഷൈ ടോം ചാക്കോയും വേഷമിട്ട ചിത്രമായി എത്തി പ്രേക്ഷകരുടെ പ്രിയം നേടിയ മഹാറാണിയുടെ ഒടിടി റിലീസ് സംബന്ധിച്ച അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ജി മാര്‍ത്താണ്ഡന്റെ മഹാറാണി മനോരമാക്സ് ഒടിടിയിലായിരിക്കും പ്രദര്‍ശിപ്പിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റിലീസ് തിയ്യതി പുറത്തുവിട്ടിട്ടില്ല. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ് എന്നിവരും വേഷമിട്ട ചിത്രം ഒടിടിയില്‍ എപ്പോഴായിരിക്കും സ്‍ട്രീമിംഗ് തുടങ്ങുക എന്ന് വ്യക്തമാക്കിയിട്ടില്ല. ഛായാഗ്രാഹണം ലോകനാഥൻ ആണ്. മഹാറാണിക്കായി ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ മുരുകൻ കാട്ടാക്കടയും അൻവർ അലിയും രാജീവ്‌ ആലുങ്കലും വരികള്‍ എഴുതിയിരിക്കുന്നു.

സുജിത് ബാലനാണ് മഹാറാണി നിര്‍മിച്ചിരിക്കുന്നത്. മഹാറാണി എസ് ബി ഫിലിംസിന്റെ ബാനറിലാണ് മഹാറാണിയുടെ നിര്‍മാണം. എൻ എം ബാദുഷയാണ് സഹനിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിൽക്കി സുജിത്.

മഹാറാണി നവംബര്‍ 24നാണ് പ്രദര്‍ശനത്തിനെത്തിയത്. കല സുജിത് രാഘവാണ്. മേക്കപ്പ് ജിത്തു പയ്യന്നൂർ ആണ്. റോഷൻ മാത്യുവിന്റെ മഹാറാണി ചിത്രത്തിന്റെ സൗണ്ട് മിക്സിങ് എം ആർ രാജകൃഷ്‍ണൻ നിര്‍വഹിച്ചപ്പോള്‍ ചീഫ് അസോസിയേറ്റ് ഡയറക്ടർ അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, അസോസിയേറ്റ് ഡയറക്ടര്‍ സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ ഹിരൺ മോഹൻ, ഫിനാൻസ് കൺട്രോളർ റോബിൻ അഗസ്റ്റിൻ, സ്റ്റില്‍സ് അജി മസ്‍കറ്റ്, പിആർഒ പി ശിവപ്രസാദ്, ആതിരാ ദില്‍ജിത്ത്, സ്റ്റിൽസ് അജി മസ്‍കറ്റ്, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സിനിമാ പ്രാന്തന്‍ എന്നിവരുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി
'ഒരേയൊരു രം​ഗമെങ്കിലും ഞാനുമുണ്ട്'; 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റീ റിലീസ് നാളെ, സന്തോഷം പങ്കിട്ട് മോഹൻലാൽ