ഷാഹിദ് കപൂര്‍ നായകന്‍: റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബോളിവുഡ് ചിത്രം ആരംഭിക്കുന്നു

Published : May 25, 2023, 03:29 PM ISTUpdated : May 25, 2023, 04:41 PM IST
ഷാഹിദ് കപൂര്‍ നായകന്‍: റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബോളിവുഡ് ചിത്രം ആരംഭിക്കുന്നു

Synopsis

ഷാഹിദ് കപൂര്‍ ആണ് റോഷന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ നായകനായെത്തുക. സീ സ്റ്റുഡിയോയും റോയി കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

കൊച്ചി: തന്‍റെ ബോളിവുഡ് അരങ്ങേറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും തന്‍റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ റോഷന്‍ ഒരുക്കുക. ഷാഹിദ് കപൂര്‍ ആണ് റോഷന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ നായകനായെത്തുക. 

സീ സ്റ്റുഡിയോയും റോയി കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ വന്ന വിവരം അനുസരിച്ച്  ബോബി-സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയില്‍ സംഭാഷണമെഴുതുന്നത് ഹുസൈന്‍ ദലാല്‍ ആയിരിക്കുമെന്നാണ്. എന്നാല്‍ ഇതില്‍ റോഷന്‍റെ പോസ്റ്റില്‍ സ്ഥിരീകരണം ഇല്ല.

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി എന്നാണ് വിവരം. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.കഴിഞ്ഞ പതിനേഴ് വര്‍ഷമായി പല തലങ്ങളിലുള്ള വ്യത്യസ്ത സിനിമകള്‍ മലയാളികള്‍ക്കു സമ്മാനിച്ച സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. 

ഉദയനാണ് താരം ആയിരുന്നു റോഷന്‍റെ ആദ്യചിത്രം. മുംബൈ പൊലീസ്, നോട്ട് ബുക്ക്, കായംകുളം കൊച്ചുണ്ണി, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങി ഓരോ സിനിമയിലൂടെയും തന്റെ മുദ്ര പതിപ്പിച്ച സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. സാറ്റര്‍ഡേ നൈറ്റാണ് അവസാനമായി റോഷന്‍റെതായി മലയാളത്തില്‍ ഇറങ്ങിയ ചിത്രം. 

ആരാണ് ജപ്പാൻ?, രസിപ്പിച്ച് കാര്‍ത്തി, ടീസര്‍ പുറത്ത്

'ആദിപുരുഷി'ന്റെ വമ്പൻ അപ്‍ഡേറ്റുമായി പ്രഭാസ്

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ