'ഈ ക്രിഞ്ജ് സംവിധായകനെ ഒഴിവാക്കൂ'; ഹേര ഫേരി 3 ല്‍ നിന്ന് ഫര്‍ഹാദ് സാംജിയെ നീക്കണമെന്ന് അക്ഷയ് കുമാര്‍ ആരാധകര്‍

Published : Mar 17, 2023, 08:51 PM IST
'ഈ ക്രിഞ്ജ് സംവിധായകനെ ഒഴിവാക്കൂ'; ഹേര ഫേരി 3 ല്‍ നിന്ന് ഫര്‍ഹാദ് സാംജിയെ നീക്കണമെന്ന് അക്ഷയ് കുമാര്‍ ആരാധകര്‍

Synopsis

ഫര്‍ഹാദ് സാംജി സംവിധാനം ചെയ്ത വെബ് സിരീസ് പോപ് കോന്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ചത് ഇന്നാണ്

ബോളിവുഡില്‍ പ്രിയദര്‍ശന്‍ തുടക്കമിട്ട സിനിമാ ഫ്രാഞ്ചൈസിയാണ് ഹേര ഫേരി. മലയാളത്തില്‍ സംവിധായകര്‍ എന്ന നിലയില്‍ സിദ്ദിഖ്- ലാലിന്‍റെ അരങ്ങേറ്റമായിരുന്ന റാംജി റാവു സ്പീക്കിംഗിന്‍റെ ഹിന്ദി റീമേക്ക് ആയിരുന്നു 2000 ല്‍ പുറത്തെത്തിയ ഹേര ഫേരി. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഫിര്‍ ഹേര ഫേരി എന്ന പേരില്‍ 2006 ല്‍ പുറത്തെത്തി. എന്നാല്‍ അന്തരിച്ച സംവിധായകന്‍ നീരജ് വോറയാണ് ഇത് ഒരുക്കിയത്. ഈ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നതായാണ് വിവരം. ഇനിയും ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് ഫര്‍ഹാസ് സാംജി ആണെന്നാണ് വിവരം. എന്നാല്‍ ഈ സംവിധായകനെക്കൊണ്ട് ചിത്രം സംവിധാനം ചെയ്യിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അക്ഷയ് കുമാര്‍ ആരാധകര്‍.

ഫര്‍ഹാദ് സാംജി സംവിധാനം ചെയ്ത വെബ് സിരീസ് പോപ് കോന്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ചത് ഇന്നാണ്. അക്ഷയ് കുമാറിന്‍റെ കഴിഞ്ഞ വര്‍ഷത്തെ പരാജയ ചിത്രം ബച്ചന്‍ പാണ്ഡേയുടെ സംവിധായകനും ഇദ്ദേഹമായിരുന്നു. പോപ് കോന്‍ കൂടി കണ്ടതോടെ ഹേര ഫേരി 3 ഇദ്ദേഹത്തെ ഏല്‍പ്പിക്കരുതെന്ന് തങ്ങള്‍ക്ക് ഉറപ്പായതായാണ് അക്ഷയ് കുമാര്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. പോപ് കോന്‍ 25 മിനിറ്റിലധികം തങ്ങള്‍ക്ക് കണ്ടിരിക്കാന്‍ ആയില്ലെന്നും ഹേര ഫേരി 3 യില്‍ നിന്ന് ഫര്‍ഹാദ് സാംജിയെ നീക്കണമെന്ന് തങ്ങളിപ്പോള്‍ ആവശ്യപ്പെചടുകയാണെന്നും 2.8 ലക്ഷത്തിലധികം അംഗങ്ങളുള്ള അക്ഷയ് കുമാറിന്‍റെ ട്വിറ്ററിലെ ഫാന്‍ ഗ്രൂപ്പ് ആയ അക്ഷയ് കുമാര്‍ 24 7 ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ വര്‍ക്കുകള്‍ കൂടുതല്‍ ക്രിഞ്ജ് ആയിക്കൊണ്ടിരിക്കുകയാണ്. അക്ഷയ് കുമാര്‍ സര്‍, ഹേര ഫേരി സംവിധായകനെക്കുറിച്ചുള്ള തീരുമാനം ദയവായി പുനപരിശോധിക്കുക. ഹേര ഫേരിയുടെ പാരമ്പര്യം തകര്‍ക്കാന്‍ ഈ മനുഷ്യനെ അനുവദിക്കരുത് എന്നാണ് ഫാന്‍ ഗ്രൂപ്പിലെ ട്വീറ്റ്. ഈ ക്യാംപെയ്നിംഗ് ആരംഭിച്ചതോടെ ട്വിറ്ററില്‍ ഹേര ഫേരി 3 എന്ന ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആയിട്ടുമുണ്ട്.

ഫര്‍ഹാദ് സാംജിയെ സംവിധായകനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്. കരിയറില്‍ തുടര്‍ പരാജയങ്ങളിലൂടെ കടന്നുപോകുന്ന അക്ഷയ് കുമാറിന് ഈ ഘട്ടത്തില്‍ ഒരു വിജയം അനിവാര്യമാണ്.

ALSO READ : ഫഹദ് വീണ്ടും മലയാളത്തില്‍; 'പാച്ചുവും അത്ഭുതവിളക്കും' ടീസര്‍

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു