എന്ന് നിന്‍റെ മൊയ്തീന് ശേഷം ആര്‍ എസ് വിമല്‍ ചിത്രം, ‘സൂര്യപുത്ര മഹാവീര്‍ കര്‍ണ്ണ’യുടെ ലോ​ഗൊ പുറത്തുവിട്ടു

By Web TeamFirst Published Feb 24, 2021, 9:29 AM IST
Highlights

ആദ്യം പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ ആലോചിച്ച ചിത്രം പിന്നീട് വിക്രം നായകനാവുന്ന ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായി മാറുകയായിരുന്നു. 

'എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ വിമലിന്റെ രണ്ടാമത്തെ ചിത്രമാണ് 'സൂര്യപുത്ര മഹാവീർ കർണ്ണ'. ഹിന്ദി, തമിഴ്, ‌തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോ​ഗിക ലോ​ഗൊ പുറത്തുവിട്ടു. എന്റെ ഏറ്റവും വലിയ സ്വപ്നം എന്നാണ് ചിത്രത്തെ വിമൽ വിശേഷിപ്പിക്കുന്നത്. 

ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായി ചിത്രീകരിക്കുന്ന സിനിമ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ പൂജ എന്റർടെയ്ൻമെന്റ്സാണ് നിർമ്മിക്കുന്നത്. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും വിമൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെക്കുറിച്ച് ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല. 

ആദ്യം പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ ആലോചിച്ച ചിത്രം പിന്നീട് വിക്രം നായകനാവുന്ന ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായി മാറുകയായിരുന്നു. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര, മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയാണ് വിക്രത്തിന് പൂര്‍ത്തിയാക്കാനുള്ള മറ്റു ചിത്രങ്ങള്‍. ഗൌതം മേനോന്‍റെ ധ്രുവ നച്ചത്തിരം പോസ്റ്റ് പ്രൊഡക്ഷനിലുമാണ്. സുരേഷ് ​ഗോപിയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

click me!