എന്ത് അംസബന്ധമാണ് ഇത്, എസ് ജാനകിയുടെ വ്യാജമരണ വാര്‍ത്തയ്‍ക്ക് എതിരെ എസ് പി ബാലസുബ്രഹ്‍മണ്യം

By Web TeamFirst Published Jun 29, 2020, 12:30 PM IST
Highlights

ഗായിക എസ് ജാനകി മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം.

പ്രശസ്‍തര്‍ മരിച്ചെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇക്കാലത്തെ വ്യാപകമായിട്ടുണ്ട്. മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പല താരങ്ങളും മരിച്ചെന്ന് അങ്ങനെ വ്യാജ വാര്‍ത്തയില്‍ വന്നിട്ടുണ്ട്. വ്യാജ വാര്‍ത്തകളെന്ന് വ്യക്തമാകാതെയോ അല്ലാതെയോ അത് ഷെയര്‍ ചെയ്യുന്നവരുമുണ്ട്. രാജ്യത്തിന്റെ പ്രിയപ്പെട്ട ഗായിക എസ് ജാനകി മരിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ വ്യാജ വാര്‍ത്ത വന്നത്. വ്യാപകമായി അത് പ്രചരിക്കപ്പെടുകയും ചെയ്‍തു. എസ് ജാനകി മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം രംഗത്ത് എത്തി.

രാവിലെ മുതല്‍ ഇരുപതിലേറെ കോളുകളാണ് എനിക്ക് ലഭിച്ചത്. ജാനകിയമ്മയ്ക്ക് എന്തു സംഭവിച്ചു എന്ന് ചോദിച്ചുകൊണ്ട്. ജാനകിയമ്മ മരിച്ചു എന്ന രീതിയില്‍ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് അസംബന്ധമാണിത്. ഞാന്‍ അമ്മയെ വിളിച്ചു. സംസാരിച്ചു അവര്‍ ആരോഗ്യത്തോടെ ഇരിക്കുന്നു. ദയവായി സോഷ്യമീഡിയ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കൂ. ഇത്തരം വ്യാജവാര്‍ത്തകള്‍ അവരെ സ്‌നേഹിക്കുന്നവര്‍ സഹിക്കില്ല. ദയവായി നിര്‍ത്തൂവെന്നുമാണ് എസ് പി ബാലസുബ്രഹ്‍മണ്യം സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കിയത്.

click me!