
'ഇന്ത മുഖത്തെ പാക്ക യാരാവത് പൈസ മുടക്കുമാ', ഒരുകാലത്ത് നടൻ വിജയിയെ കുറിച്ച് ജനങ്ങൾ പറഞ്ഞ വാക്കുകളായിരുന്നു ഇത്. സിനിമയുടെ തുടക്കക്കാലത്ത് ഇത്തരം വലിയ വിമർശനങ്ങൾ നേരിട്ട വിജയ് ഇന്ന് വളർന്ന് പന്തലിച്ച് നിൽക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ ആണ്. വിമർശിച്ചവരെ കൊണ്ടുതന്നെ കയ്യടിപ്പിച്ച വിജയ്ക്ക് കേരളത്തിൽ അടക്കം വൻ ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ നടന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങൾ അറിയാൻ കൗതുകവും ആവേശവും പ്രേക്ഷകരിൽ ഉണ്ടാകാറുണ്ട്. അത്തരത്തിൽ വിജയിയെ കുറിച്ച് നടന്റെ അച്ഛനും നിർമതാവും ആയ എസ് എ ചന്ദ്രശേഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
വിജയിയുടെ സർട്ടിഫിക്കറ്റിൽ മതമില്ലെന്നും ആ കോളത്തിൽ ഇന്ത്യൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും എസ് എ ചന്ദ്രശേഖർ പറയുന്നു. ഒരു അമ്പലത്തിൽ അന്നദാനം നടത്താൻ എത്തിയതായിരുന്നു ചന്ദ്രശേഖർ. ഇവിടെവച്ച് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
"ഞാൻ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്. എന്നിട്ട് എന്തുകൊണ്ട് അമ്പലത്തിൽ വന്ന് അന്നദാനം ചെയ്യുന്നു എന്ന് വേണമെങ്കിൽ നിങ്ങൾ ചോദിക്കും. എല്ലാ വെള്ളിയാഴ്ചയും ഞാൻ ദർഗയിൽ ബിരിയാണി കൊടുക്കാറുണ്ട്. അപ്പോൾ ഞാൻ മുസ്ലീമാണോ ? എല്ലാ ചൊവ്വാഴ്ചയും പള്ളിയിൽ പോയി അവിടെ ഉള്ള പാവപ്പെട്ടവർക്ക് ആഹാരം കൊടുക്കും. അപ്പോൾ ഞാൻ ക്രിസ്ത്യാനിയാണോ? അമ്പലത്തിൽ പോയാൽ ഞാൻ ഹിന്ദുവോ?. അങ്ങനെ ഒന്നുമില്ല. ഞാൻ മനുഷ്യനായാണ് ജനിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം മതം ഇല്ല", എന്ന് ചന്ദ്രശേഖർ പറയുന്നു.
വിജയിയെ സ്കൂളിൽ ചേർത്തതിനെ പറ്റിയും ചന്ദ്രശേഖർ പറയുന്നുണ്ട്. "നാല്പത്തി അഞ്ച് വർഷത്തിന് മുൻപാണ് വിജയിയെ സ്കൂളിൽ ചേർക്കുന്നത്. അഡ്മിഷന് വേണ്ടി ആപ്ലിക്കേഷൻ തന്നു. അതിൽ നാഷണാലിറ്റി ഇന്ത്യൻ എന്ന് കൊടുത്തു. റിലീജിയനിൽ ഇന്ത്യൻ എന്ന് കൊടുത്തു. കാസ്റ്റിലും ഇന്ത്യൻ എന്ന് തന്നെ എഴുതി. അവിടെ ഉള്ളവർക്ക് എനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞു. ഏതാണ് തെറ്റെന്നാണ് ഞാൻ ചോദിച്ചത്. പ്രിൻസിപ്പൽ വന്ന് എന്റെ മതം ചോദിച്ചു. എന്റെ ഭാര്യ ഹിന്ദു ഞാൻ ക്രിസ്ത്യൻ. ഇതു രണ്ടും ചേർത്ത് എന്തെങ്കിലും മതം ഉണ്ടോന്നാണ് ഞാൻ ചോദിച്ചത്. വിജയ്ക്ക് ഇപ്പോൾ 49വയസുണ്ട്. അഞ്ച് വയസിൽ സ്കൂളിൽ ചേത്തത് മുതൽ ഇതുവരെ ഇന്ത്യൻ തന്നെ. സർട്ടിഫിക്കറ്റുകളിൽ ഒരു മതവും ഇല്ല", എന്നാണ് അദ്ദേഹം പറഞ്ഞത്.
പല പണികളും ചെയ്തു, ഒരുകാലത്ത് അടുക്കള ജോലിവരെ ചെയ്താണ് ജീവിച്ചത്: തുറന്നുപറഞ്ഞ് നടി അഭിരാമി
അതേസമയം, ലിയോ എന്ന ചിത്രമാണ് വിജയിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. നിലവിൽ ദളപതി 68ൽ ആണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വെങ്കട് പ്രഭു ആണ് ചിത്രത്തിന്റെ സംവിധാനം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ