
തമിഴ് സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം മുതല്‍ ലിയോ വരെ എടുത്ത അഞ്ച് ചിത്രങ്ങളും വമ്പന്‍ വിജയങ്ങള്‍. സിനിമയില്‍ സംവിധാനത്തിന് പുറമെ മറ്റൊരു മേഖലയിലേക്കുകൂടി താന്‍ പ്രവേശിക്കുകയാണെന്ന വിവരം ഈ വാരത്തിന്‍റെ തുടക്കത്തിലാണ് ലോകേഷ് അറിയിച്ചത്. ജി സ്ക്വാഡ് എന്ന ബാനറില്‍ കീഴിലുള്ള സിനിമാനിര്‍മ്മാണമാണ് അത്. തൊട്ടുപിറ്റേന്ന് ആദ്യ ചിത്രം ഏതെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഫൈറ്റ് ക്ലബ്ബ് എന്ന് പേരിട്ടിരിക്കുന്ന ആ ചിത്രം സംബന്ധിച്ച ഒരു പുതിയ അപ്ഡേറ്റ് കൂടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
അബ്ബാസ് എ റഹ്‍മത്ത് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഉറിയടി ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാര്‍ ആണ് ചിത്രത്തിലെ നായകന്‍. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആദിത്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ടീസര്‍ ഇന്നെത്തും എന്നതാണ് പുതിയ പ്രഖ്യാപനം. വൈകിട്ട് ആറ് മണിക്കാണ് ടീസര്‍ റിലീസ്.
ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ, എഡിറ്റിംഗ് കൃപകരൺ, കഥ ശശി, തിരക്കഥ വിജയ്‌കുമാർ, ശശി, അബ്ബാസ് എ റഹ്‍മത്ത്, കലാസംവിധാനം ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് വിക്കി, അമ്രിൻ അബൂബക്കർ, സൗണ്ട് ഡിസൈനിംഗ്/എഡിറ്റിംഗ് രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് കണ്ണൻ ഗണപത്, കൊറിയോഗ്രാഫി സാൻഡി, എക്സികൂട്ടീവ് പ്രൊഡ്യൂസർ ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ വിജയ് കുമാർ. 2023 ഡിസംബറിൽ ചിത്രം തിയറ്ററുകളിലേക്കെത്തും. പി ആർ ഒ പ്രതീഷ് ശേഖർ. തന്റെ സുഹൃത്തുക്കളിൽ നിന്നും സഹായികളിൽ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങൾ പ്രേക്ഷകരിലെത്തിക്കാനും ലക്ഷ്യമാക്കി ലോകേഷ് ആരംഭിച്ചിരിക്കുന്ന ബാനര്‍ ആണ് ജി സ്ക്വാഡ്.
ALSO READ : അല്ലുവിന് എന്തുപറ്റി? 'പുഷ്‍പ 2' വൈകുമോ ഇക്കാരണത്താല്‍?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ