'പാൽതു ജാൻവറി'ൽ ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്, പ്രത്യാശയുണ്ട്: പ്രശംസയുമായി ശബരിനാഥന്‍

Published : Sep 03, 2022, 12:50 PM ISTUpdated : Sep 03, 2022, 12:52 PM IST
'പാൽതു ജാൻവറി'ൽ ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്, പ്രത്യാശയുണ്ട്: പ്രശംസയുമായി ശബരിനാഥന്‍

Synopsis

കുടിയേറ്റമേഖലയിലെ സാധാരണക്കാരായ ജനങ്ങളും  മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ആവാസവ്യവസ്ഥയെ  കൃത്യമായി കാണിക്കുന്ന അതിശയോക്തി ഇല്ലാത്ത ചിത്രമാണ് പാൽതു ജാൻവർ എന്ന് ശബരിനാഥന്‍ പറയുന്നു.

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് പാൽതു ജാൻവർ. ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രം രണ്ട് ദിവസം മുമ്പാണ് തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ സംഗീത് പി രാജനാണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

കുടിയേറ്റമേഖലയിലെ സാധാരണക്കാരായ ജനങ്ങളും  മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ആവാസവ്യവസ്ഥയെ കൃത്യമായി കാണിക്കുന്ന അതിശയോക്തി ഇല്ലാത്ത ചിത്രമാണ് പാൽതു ജാൻവർ എന്ന് ശബരിനാഥന്‍ പറയുന്നു. ബേസിലും ഇന്ദ്രൻസ് ചേട്ടനും ജോണി ആന്റണിയും ഷമ്മി തിലകനും എല്ലാവരും ഒന്നാംതരമായി  അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. 

കെ എസ് ശബരിനാഥന്‍റെ വാക്കുകൾ ഇങ്ങനെ

പാൽതു ജാൻവർ ഒരു സുന്ദരമായ ചലച്ചിത്രമാണ്. കണ്ണൂർ കുടിയേറ്റമേഖലയിലെ സാധാരണക്കാരായ ജനങ്ങളും മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ആവാസവ്യവസ്ഥയെ കൃത്യമായി കാണിക്കുന്ന അതിശയോക്തി ഇല്ലാത്ത ഒരു ചിത്രം. ഇവിടെ വന്നു ചേരുന്ന ബേസിലിന്റെ കഥാപാത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ "coming of age" മോഡലിൽ അവതരിപ്പിക്കുന്നു.

ചേര്‍ത്തു പിടിക്കാം ഈ 'പാല്‍തു ജാന്‍വറി'നെ; റിവ്യൂ

കുടിയാൻമലയിലെ മനുഷ്യരെല്ലാരും മഹത്വമുള്ളവരും ഗ്രാമീണത തുളുമ്പുന്നവരല്ല, എല്ലാവരും നമ്മുടെ ചുറ്റും കാണുന്ന ഒത്തിരി സ്നേഹവും ഒരല്പം പരിഭവവും ചെറിയ കുശുമ്പൊക്കെയുള്ള സാധാരണക്കാർ. എന്നാൽ ഒരു പ്രതിസന്ധി വരുമ്പോൾ അവിടെയുള്ളവരെല്ലാം ഒന്നിക്കുന്ന ആ ബിബ്ലിക്കൽ (biblical) രംഗം മനോഹരമാണ്.ജൻഡർ ന്യൂട്രലിന്റെ ചർച്ചകൾ നടക്കുന്ന ഈ കാലത്ത് ഒരു കൂട്ടം പുരുഷൻമാർ പിറവിക്കുവേണ്ടി അദ്ധ്വാനിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്.

സംവിധായകൻ സംഗീത് രാജനും എഴുത്തുകാരായ വിനോയ് തോമസും അനീഷ് അഞ്ജലിയും പ്രശംസ അർഹിക്കുന്നു.ബേസിലും ഇന്ദ്രൻസ് ചേട്ടനും ജോണി ആന്റണിയും ഷമ്മി തിലകനും എല്ലാവരും ഒന്നാംതരമായി അഭിനയിച്ചിട്ടുണ്ട്. ടെക്നിക്കൽ വിഭാഗവും മികവുറ്റതാണ്.കൂടുതൽ പറഞ്ഞാൽ സ്പോയിലറാകും,അതുകൊണ്ടു നീട്ടുന്നില്ല.

സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ക്ലൈമാക്സ്‌ ഷോട്ടാണ്. അതിൽ എല്ലാമുണ്ട്- ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്, പ്രത്യാശയുണ്ട്.... എല്ലാവരും ചിത്രം മുൻവിധിയില്ലാതെ കാണുക, ആസ്വദിക്കുക

ഭാവന സ്റ്റുഡിയോസിന്റെ എല്ലാ ചിത്രങ്ങളും മലയാളത്തിൽ പുതിയ നാഴികകല്ലുകൾ സൃഷ്ടിക്കുകയാണ്. 1980കളിൽ സുപ്രിയ പിക്ചർസും ഗാന്ധിമതി ഫിലിംസും ഗൃഹലക്ഷമി പ്രൊഡക്ഷനും പോലെ.... ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദിനും കൂട്ടർക്കും ഇനിയും മലയാള ചലചിത്രത്തിന്റെ വ്യാകരണം തിരുത്താൻ കഴിയട്ടെ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം " നാഗബന്ധം"; നഭാ നടേഷ് ഫസ്റ്റ് ലുക്ക് പുറത്ത്
മുത്തുവേൽ പാണ്ഡ്യനൊപ്പം വിജയ് സേതുപതിയും; 'ജയിലർ 2' പുത്തൻ അപ്‌ഡേറ്റ്