മൽഹാറിനെ ചേർത്തിരുത്തി കമൽഹാസൻ; അനുസരണയോടെ കുഞ്ഞ്; കുറിപ്പുമായി ശബരിനാഥൻ

Published : Dec 21, 2022, 06:49 PM ISTUpdated : Dec 21, 2022, 06:57 PM IST
മൽഹാറിനെ ചേർത്തിരുത്തി കമൽഹാസൻ; അനുസരണയോടെ കുഞ്ഞ്; കുറിപ്പുമായി ശബരിനാഥൻ

Synopsis

നടൻ കമൽഹാസനൊപ്പമുള്ള മകൻ മൽഹാറിന്റെ വീഡിയോ പങ്കുവച്ച് കെ എസ് ശബരിനാഥൻ‌.

ടൻ കമൽഹാസനൊപ്പമുള്ള മകൻ മൽഹാറിന്റെ വീഡിയോ പങ്കുവച്ച് കെ എസ് ശബരിനാഥൻ‌. അനശ്വരനടനായ എം. ജി. സോമന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടന വേളയിൽ നിന്നുമുള്ള വീഡിയോയാണ് ശബരി പങ്കുവച്ചത്. ചടങ്ങിൽ ഒരു പ്രേക്ഷകനായി എത്തിയ മൽഹാർ അദ്ദേഹം ആരാണെന്ന് പോലും അറിയാതെ അരികിൽ എത്തിയപ്പോൾ കുഞ്ഞിനെ സ്നേഹത്തോടെ കമൽ ചേർത്തുനിർത്തിയെന്ന് കുറിപ്പിൽ പറയുന്നു. 

സ്റ്റേജിന്റെ മുന്നലിരിക്കുന്ന കമൽഹാസന് അടുത്തേക്ക് മൽഹാർ വരുന്നതും കുഞ്ഞിനെ നടൻ ചേർത്തിരുന്നതും വീഡിയോയിൽ കാണാം. വെറുതെയാണോ കമലഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത്. "അനശ്വരനടനായ എം ജി സോമന്റെ പേരിലുള്ള ഫൌണ്ടേഷന്റെ ഉദ്ഘാടനത്തിന് തിരുവല്ലയിൽ അദ്ദേഹം എത്തിയിരുന്നു.ചടങ്ങിൽ ഒരു പ്രേക്ഷകനായി എത്തിയ മൽഹാർ അദ്ദേഹം ആരാണെന്ന് പോലും അറിയാതെ അരികിൽ എത്തിയപ്പോൾ കുഞ്ഞിനെ സ്നേഹത്തോടെ കമൽ ചേർത്തുനിർത്തി. എന്നിട്ട്  രണ്ടുപേരും കിടിലം കമ്പനി. What a man!", എന്നാണ് ശബരിനാഥൻ കുറിച്ചത്. 

അതേസമയം, 'ഇന്ത്യൻ 2' ആണ് കമല്‍ ഹാസന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷങ്കര്‍ ആണ്. 200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

രാജകുമാരിയെ പോലെ തിളങ്ങി തമന്ന; ഇത് 'ബാന്ദ്ര' ടീമിന്റെ പിറന്നാൾ സമ്മാനം

വിക്രം ആണ് കമല്‍ ഹാസന്‍റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസുകളില്‍ റെക്കോര്‍ഡുകള്‍ രചിച്ചിരുന്നു. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരും വിക്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ