നടന്‍ സാബുമോന്‍റെ മാതാവ് ഫത്തീല അന്തരിച്ചു

Published : Aug 09, 2022, 12:41 PM IST
നടന്‍ സാബുമോന്‍റെ മാതാവ് ഫത്തീല അന്തരിച്ചു

Synopsis

വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ഏറെനാളായി ചികിത്സയിലായിരുന്നു

നടനും ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയിയുമായ സാബുമോന്‍ അബ്ദുസമദിന്‍റെ മാതാവ് ഫത്തീല ഇ എച്ച് (72) നിര്യാതയായി. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.

കായംകുളം കയ്യാലക്കല്‍ ഹൌസില്‍ (പട്ടന്‍റെ പറമ്പില്‍) അബ്ദുസമദിന്‍റെ ഭാര്യയാണ്. ലിജിമോള്‍, ബാബുമോന്‍ എന്നിവരാണ് മറ്റു മക്കള്‍. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കായംകുളം ശഹീദാര്‍ പള്ളിയില്‍ നടക്കും.

 

നെടുമുടിയുടെ വിയോഗം; ഇന്ത്യന്‍ 2ലെ കഥാപാത്രം പൂര്‍ത്തിയാക്കുക നന്ദു പൊതുവാള്‍?

വിക്രത്തിന്‍റെ വന്‍ വിജയത്തോടെ വരാനിരിക്കുന്ന കമല്‍ ചിത്രങ്ങളുടെയെല്ലാം വിപണിമൂല്യം വര്‍ധിച്ചിട്ടുണ്ട്. ഒപ്പം അവയ്ക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിലും വ്യത്യാസമുണ്ട്. അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യന്‍ 2. 2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഷൂട്ടിംഗ് 2019ല്‍ ആരംഭിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ ഇടയ്ക്ക് മുടങ്ങിപ്പോയി. 2020 ഫെബ്രുവരിയില്‍ ചിത്രീകരണ സ്ഥലത്ത് സംഭവിച്ച ക്രെയിന്‍ അപകടത്തില്‍ മൂന്നു പേര്‍ മരണപ്പെടുകയും ചെയ്‍തിരുന്നു. സിനിമയുടെ ചിത്രീകരണം ഉടന്‍ പുനരാരംഭിക്കുമെന്ന് വിക്രം റിലീസിനു മുന്‍പായി കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് കൌതുകകരമായ ഒരു അപ്ഡേറ്റ് പുറത്തുവരുകയാണ്.

ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ചാണ് അത്. 1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൃഷ്ണസ്വാമി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ഇന്ത്യന്‍ 2ലും അദ്ദേഹത്തിന് കഥാപാത്രം ഉണ്ടായിരുന്നു. എന്നു മാത്രമല്ല മരണത്തിനു മുന്‍പ് അദ്ദേഹം ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്‍തിരുന്നു. നെടുമുടിയുടെ അസാന്നിധ്യത്തില്‍ ചിത്രത്തിലെ അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ മറ്റൊരാള്‍ പൂര്‍ത്തിയാക്കുമെന്നാണ് പുറത്തെത്തുന്ന വിവരങ്ങള്‍. നെടുമുടിയുമായി രൂപസാദൃശ്യമുള്ള നടന്‍ നന്ദു പൊതുവാള്‍ ആവും അവശേഷിക്കുന്ന ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു.

ALSO READ : തെലുങ്കില്‍ ബിഗ് ബോസ് സീസണ്‍ 6 പ്രഖ്യാപിച്ചു, അവതാരകന്‍ നാഗാര്‍ജുന തന്നെ: പ്രൊമോ

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ