'ഇപ്പോള്‍ ഒന്നിനോടും പ്രതികരിക്കാറില്ല'; മനസ് തുറന്ന് സാധിക വേണുഗോപാൽ

Published : Oct 27, 2024, 06:15 PM IST
'ഇപ്പോള്‍ ഒന്നിനോടും പ്രതികരിക്കാറില്ല'; മനസ് തുറന്ന് സാധിക വേണുഗോപാൽ

Synopsis

മോശമായിട്ടുള്ള ക്യാപ്ഷനും തമ്പ് നെയിലിനും വേണ്ടി തന്‍റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് കാണുമ്പോൾ‌ ആദ്യം വിഷമം തോന്നുമായിരുന്നെന്ന് സാധിക

ടെലിവിഷൻ, ചലച്ചിത്ര മേഖലകളിൽ ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് സാധിക വേണുഗോപാൽ. കൂടാതെ മിനിസ്ക്രീൻ ഷോകളിൽ അടക്കം അവതാരകയുടെ റോളിലും നിരവധി പരസ്യങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന സീരിയലാണ് സാധികയെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. സോഷ്യൽമീഡിയയിൽ സജീവമായ നടിയുടെ ഫോട്ടോഷൂട്ടുകൾ ഇടയ്ക്കിടെ വൈറലാകാറുണ്ട്. 

സാമൂഹിക വിഷയങ്ങളിൽ അടക്കം നിലപാടുകൾ വെട്ടിത്തുറന്ന് പറയാറുള്ള സാധികയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. ചോയിസ് നെറ്റ്‍വര്‍ക്ക് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ഫോട്ടോകൾ റീച്ച് കൂട്ടാൻ മോശം ക്യാപ്ഷനും തമ്പ് നെയിലും നൽകി പലരും ഉപയോഗിക്കാറുണ്ടെന്ന് സാധിക പറയുന്നു. "പല ടൈറ്റിലുകൾ കൊടുത്ത് പേജുകളിൽ എന്റെ ഫോട്ടോ പ്രചരിക്കുന്നത് ഞാൻ കാണാറുണ്ട്".

"അത് മാത്രമല്ല ദുബൈയിലൊക്കെ കുറേ മസാജിംഗ് സെന്‍ററുകളുടെ കവർ തന്നെ എന്റെ ഫോട്ടോകളാണ്. അത് എടുത്ത് അവിടെ നിന്ന് ആളുകൾ എനിക്ക് അയച്ച് തരാറുണ്ട്. അവിടെ പോയാൽ കാണാൻ പറ്റുമോ എന്നൊക്കെ ചിലർ ചോദിക്കാറുമുണ്ട്. പോയി നോക്കാൻ ഞാനും മറുപടിയായി പറയും. നമ്മൾ കാണില്ലെന്നുള്ള വിശ്വാസത്തിലാകും ഫോട്ടോകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത്. നമ്മൾ മലയാളീസ് ഇല്ലാത്ത നാടില്ലല്ലോ."

"അതുകൊണ്ട് ആരെങ്കിലും എവിടെ നിന്നെങ്കിലും കാണുമ്പോൾ ഫോട്ടോ എടുത്ത് അയച്ച് തരും. മോശമായിട്ടുള്ള ക്യാപ്ഷനും തമ്പ് നെയിലിനും വേണ്ടി എന്റെ ഫോട്ടോകൾ ഉപയോഗിക്കുന്നത് കാണുമ്പോൾ‌ ആദ്യം വിഷമം വരുമായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ തോന്നുമായിരുന്നു. ഇപ്പോൾ എനിക്ക് അങ്ങനെ തോന്നാറില്ല. കാരണം അവരുടെ വീട്ടിലേക്ക് അരി വാങ്ങിക്കാൻ ഞാൻ ഒരു കാരണമായിയെന്ന് വിശ്വസിക്കും. ഇപ്പോൾ ഞാൻ ഒന്നിനോടും റിയാക്ട് ചെയ്യാൻ പോകാറില്ല", സാധിക പറയുന്നു.

ALSO READ : നാടക കലാകാരന്മാരുടെ സിനിമ; 'ഹത്തനെ ഉദയ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്റെ ക്ലാസ്മേറ്റായിരുന്നു', ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് രജനീകാന്ത്, ഏഷ്യാനെറ്റ് ന്യൂസിൽ പ്രതികരണം
നരേന്ദ്രമോദിയായി പ്രേക്ഷകരെ ഞെട്ടിക്കാൻ ഉണ്ണി മുകുന്ദൻ : ‘മാ വന്ദേ’യുടെ പാൻ-ഇന്ത്യ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു