'പ്രധാനമന്ത്രി എന്ന നിലയില്‍ 8931 ദിവസ'മോ? ആശംസയുമായി സാധിക; പിശക് ചൂണ്ടിക്കാട്ടി വിമര്‍ശനം

Published : Mar 25, 2026, 12:32 PM IST
sadhika venugopal congratulates narendra modi for 8931 days but the post critisized for mistake

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള നടി സാധിക വേണുഗോപാലിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ പിശക് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഇന്ത്യയിലെ സര്‍ക്കാരുകളെ ഏറ്റവും കൂടുതല്‍ കാലം നയിച്ച റെക്കോര്‍ഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള നടി സാധിക വേണുഗോപാലിന്‍റെ പോസ്റ്റിലെ പിശക് ചൂണ്ടിക്കാട്ടി വിമര്‍ശനം. ആദ്യം ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലും പിന്നീട് പ്രധാനമന്ത്രി എന്ന നിലയിലും 8931 ദിവസം നരേന്ദ്ര മോദി പിന്നിട്ടത് 22-ാം തീയതി ആയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം ഇക്കാര്യത്തില്‍ മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ സമാന ആശംസ നേര്‍ന്ന് എത്തിയിരുന്നു. വാട്സ്ആപ്പിലും നിരവധി ഫോര്‍വേഡുകള്‍ ഈ നേട്ടം സംബന്ധിച്ച് ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട അഭിനന്ദന പോസ്റ്റിലാണ് സാധികയ്ക്ക് അബദ്ധം പിണഞ്ഞത്.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം കൂടി ചേര്‍ത്താണ് 8931 എന്ന സംഖ്യയില്‍ എത്തിയത് എന്നത് പരിഗണിക്കാതെയായിരുന്നു സാധികയുടെ കുറിപ്പ്. “എന്ത് കാര്യമാണോ നിങ്ങളെ തകര്‍ക്കാത്തത്, അതാണ് ചിന്തിക്കുന്നതിനുമപ്പുറം നിങ്ങളെ കരുത്തനാക്കുന്നത്. ആയുരാരോഗ്യം നേരുന്നു സാര്‍. നമ്മുടെ പ്രധാനമന്ത്രി എന്ന നിലയില്‍ 8931 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍”, എന്നായിരുന്നു സാധികയുടെ കുറിപ്പ്. ഒപ്പം പങ്കുവെച്ച റീലില്‍ മോദി മുന്‍പ് നടത്തിയ ഒരു പ്രസംഗത്തെ അനുകരിച്ചിട്ടുമുണ്ട് സാധിക. തനിക്ക് നേരെ ഉയരാറുള്ള പരിഹാസങ്ങളെയും വിമര്‍ശനങ്ങളെയും സൂചിപ്പിച്ച് ദിവസേന 2- 3 കിലോയോളം ശകാരമാണ് താന്‍ കഴിക്കുന്നതെന്ന് മുന്‍പൊരു പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നു. ഈ വീഡിയോ ഭാഗം വൈറല്‍ ആവുകയും ചെയ്തിരുന്നു.

സാധികയുടെ പോസ്റ്റിലെ കമന്‍റ് ബോക്സില്‍ പിശക് ചൂണ്ടിക്കാട്ടി ആളുകള്‍ എത്തിയിട്ടില്ലെങ്കിലും ഫേസ്ബുക്ക് അടക്കമുള്ള പ്ലാറ്റ്‍ഫോമുകളില്‍ ഇത് ചിലര്‍ ചര്‍ച്ചയാക്കുന്നുണ്ട്. “ശരിക്കും മനസ്സിലാവാത്തത് കൊണ്ടാണ്.. 8931 ദിവസം പ്രധാനമന്ത്രിയായി കംപ്ലീറ്റ് ചെയ്തു എന്നൊക്കെ പറഞ്ഞാൽ അത് 25 കൊല്ലത്തോളം ആയില്ലേ?”, എന്നാണ് സാധികയുടെ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരാളുടെ പോസ്റ്റ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം കൂടി പരിഗണിക്കുമ്പോഴുള്ള കണക്കാണ് എന്നറിയാതെയുള്ള പോസ്റ്റ് ആണെന്ന് ഇതിനടിയില്‍ കമന്‍റുകളും വരുന്നുണ്ട്. സിക്കിം മുന്‍ മുഖ്യമന്ത്രി ആയിരുന്ന പവന്‍ കുമാര്‍ ചാംലിംഗിന്‍റെ 8930 ദിവസമെന്ന റെക്കോര്‍ഡ് ആണ് നരേന്ദ്ര മോദി മറികടന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ധുരന്ധർ ഒരു മികച്ച ചിത്രം; 'ഭൂത് ബംഗ്ലാ' ധുരന്ധർ ഇഷ്ടമായവർക്കും ആസ്വദിക്കാം: അക്ഷയ് കുമാർ
'ഒരു വർഷം നേരിൽ കാണാതെ പ്രണയിച്ചു; സ്ഥിരം കത്തെഴുതുമായിരുന്നു, വളരെ റൊമാന്റിക്കായ കാലഘട്ടമായിരുന്നു അത്..'; തുറന്നുപറഞ്ഞ് ആശ ശരത്