രഞ്ജിത്തിനൊപ്പം സാ​ഗറും ജുനൈസും; 'മഹാഭാഗ്യം' എന്ന് കുറിപ്പ്, ഒപ്പം ജോജു ജോർജും

Published : Jul 17, 2023, 04:16 PM IST
രഞ്ജിത്തിനൊപ്പം സാ​ഗറും ജുനൈസും; 'മഹാഭാഗ്യം' എന്ന് കുറിപ്പ്, ഒപ്പം ജോജു ജോർജും

Synopsis

ബിഗ് ബോസ് കഴിഞ്ഞ ശേഷം ജോജുവിനെ കാണാന്‍ പോയ സന്തോഷം സാഗര്‍ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മിനിസ്ക്രീനിലൂടെ എത്തി പ്രേക്ഷക ഇഷ്ടം നേടിയ താരമാണ് സാ​ഗർ സൂര്യ. തട്ടീം മുട്ടീം പരമ്പരയിലൂടെ കസറിയ താരം, സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് മലയാളികൾക്ക് സാ​ഗർ കൂടുതൽ സുപരിചിതനായി മാറിയത്. ഷോയിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചെങ്കിലും പകുതിയിൽ വച്ച് സാ​ഗറിന് പുറത്താകേണ്ടി വന്നിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് സാ​ഗർ. ഒപ്പം ബി​ഗ് ബോസ് താരം ജുനൈസും ഉണ്ട്. ഈ അവസരത്തിൽ സംവിധായകൻ രഞ്ജിത്തിനെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് സാ​ഗർ.

"അവിസ്മരണീയമായ ചിലയിടങ്ങളിലൂടെയാണ് ജീവിതം ഈയിടെ എന്നെ കൈപിടിച്ച് നടത്തുന്നത് എന്ന് തോന്നുന്നു. പ്രഗത്ഭരായ പലരെയും അടുത്ത് അറിയാനും അവരുടെ നല്ല അനുഭവങ്ങൾ കേൾക്കാൻ ഉള്ള അവസരം ഉണ്ടാവാനും ഇടയാകുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു മഹാഭാഗ്യമാണ്", എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം സാ​ഗർ കുറിച്ചത്. രഞ്ജിത്തിനും സാ​ഗറിലും ജുനൈസിനും ഒപ്പം ജോജു ജോർജും ഉണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തയത്. 

ജോജു ജോര്‍ജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് സാ​ഗറും ജുനൈസും അഭിനയിക്കുന്നത്. ജോജുവിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സാ​ഗറുംനും ജുനൈസും ആയിരിക്കും. അഖില്‍ മാരാർ മുഴുവന്‍ സമയവും ഈ പ്രോജക്റ്റിന് ഒപ്പമുണ്ടാവും. 10 കോടിക്ക് മുകളില്‍ ബജറ്റ് ഉള്ള പടമാണിത്. ജോജു തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. ജോജുവും അഖിൽ മാരാർ ഒന്നിക്കുന്നൊരു സിനിമയും ഉടൻ ഉണ്ടാകും. 

ബിഗ് ബോസ് കഴിഞ്ഞ ശേഷം ജോജുവിനെ കാണാന്‍ പോയ സന്തോഷം സാഗര്‍ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "വലിയ പ്രതീക്ഷകളായി മുന്നോട്ടു പോയ വഴികളിൽ പാതിവെച്ചു എനിക്ക് മടങ്ങേണ്ടി വന്നെങ്കിലും, ആ നിമിഷത്തിലാണ് ജോജുചേട്ടൻ എന്നെ വിളിച്ചതും കാണണം എന്നു പറഞതും, ജീവിതത്തിൽ ഒരുപാടു ആൾക്കാരെ കണ്ടിട്ടുടെക്കിലും ജോജുചേട്ടൻ സ്വന്തം അനിയനോട് പറയുന്നപോലെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു. Thankyou Joju cheata you the best", എന്നാണ് ജോജുവിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് സാ​ഗർ സൂര്യ കുറിച്ചിരുന്നത്. 

അമ്പോ..ഇത് പൊളിക്കും; കയ്യിൽ തോക്കേന്തി നയൻതാര, 'ജവാൻ' വൻ അപ്ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഗർഭിണിയായിരുപ്പോളാണ് ഭർത്താവ് റേപ്പ് ചെയ്‍തത്, വെളിപ്പെടുത്തി വൈബര്‍ ഗുഡ് ദേവു
ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്