ഐടി മേഖലയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം; 'സാഹസം' ആരംഭിച്ചു

Published : Jan 31, 2025, 10:33 PM IST
ഐടി മേഖലയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം; 'സാഹസം' ആരംഭിച്ചു

Synopsis

ബിബിൻ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്

ഐ ടി പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന സിനിമയുടെ ചിത്രീകരണം ജനുവരി മുപ്പതിന് ആരംഭിച്ചു. 21 ഗ്രാം, ഫിനിക്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ എൻ നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. നരേൻ, വർഷ രമേഷ്, അജു വർഗീസ് എന്നിവർ പങ്കെടുത്ത ഒരു രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. സണ്ണി വെയ്നും ബാബു ആൻ്റണിയുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന താരങ്ങൾ. അജു വർഗീസ് ഈ ചിത്രത്തിലെ നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പം നൂതനമായ ഒരു പ്രമേയത്തിനാണ് ബിബിൻ കൃഷ്ണ ചലച്ചിത്രാവിഷ്കരണം നടത്തുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളും പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം നൽകിയതാണ്. ഈ ചിത്രത്തിലും അത് നിലനിർത്തുവാനുള്ള ശ്രമത്തിലാണെന്ന് നിർമ്മാതാവ് റിനീഷ് വ്യക്തമാക്കി. ബൈജു സന്തോഷ്, ഭഗത് മാനുവൽ, ശബരീഷ് വർമ്മ, യോഗ് ജാപി, സജിൻ ചെറുകയിൽ, ടെസ്സ ജോസഫ്, ജീവ ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ, സംഭാഷണം ബിബിൻ കൃഷ്ണ, യദു കൃഷ്ണ, ദയ കുമാർ, ഗാനങ്ങൾ വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, സംഗീതം ബിബിൻ അശോക്, ഛായാഗ്രഹണം ആൽബി, എഡിറ്റിംഗ് കിരൺ ദാസ്, കലാസംവിധാനം സുനിൽ കുമാരൻ, മേക്കപ്പ് സുധി കട്ടപ്പന, കോസ്സ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, നിശ്ചല ഛായാഗ്രഹണം ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പാർത്ഥൻ, അസോസിയേറ്റ് ഡയറക്ടർ നിധീഷ് നമ്പ്യാർ, ഫൈനൽ മിക്സ് വിഷ്ണു പി സി, ആക്ഷൻ ഫീനിക്സ് പ്രഭു, ഡിസ്ട്രിബ്യൂഷൻ ഹെഡ് പ്രദീപ് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷിനോജ് ഒണ്ടയിൽ, രഞ്ജിത് ഭാസ്ക്കരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ജിതേഷ് അഞ്ചുമന, ആൻ്റണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല. സിനിമയുടെ ചിത്രീകരണം കൊച്ചിയിലും തൊടുപുഴയിലുമായി പൂർത്തിയാക്കും. സ്പൈർ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : സംഗീതം അലോഷ്യ പീറ്റര്‍; 'സ്പ്രിംഗി'ലെ ആദ്യ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ