ആർക്കും കയറി നിരങ്ങാവുന്ന വീടാണോ സുധീലയം? രേണുവിനെതിരെ സായ് കൃഷ്‍ണ

Published : Jul 23, 2025, 01:42 PM ISTUpdated : Jul 23, 2025, 01:49 PM IST
Vlogger Sai Krishna says about Renu Sudhi

Synopsis

വീട്ടിൽ അനുവാദമില്ലാതെ വന്ന് ഷൂട്ട് ചെയ്‍ത മീഡിയകൾക്കെതിരെ കഴിഞ്ഞ ദിവസം രേണു സംസാരിച്ചിരുന്നു.

രേണു സുധിയുമായി ബന്ധപ്പെട്ട് ‌സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് വ്ളോഗറും ബിഗ് ബോസ് താരവുമായ സായ് കൃഷ്‍ണ. ആരും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് തന്റെ വീട്ടിൽ അനുവാദമില്ലാതെ വന്ന് ഷൂട്ട് ചെയ്‍ത മീഡിയകൾക്കെതിരെ കഴിഞ്ഞ ദിവസം രേണു സംസാരിച്ചിരുന്നു. ഇതേക്കുറിച്ചാണ് പുതിയ വ്ളോഗിൽ സായ് കൃഷ്‍ണയും ഭാര്യ സ്നേഹയും സംസാരിക്കുന്നത്.

''കട്ടിലിൽ തുണിയെല്ലാം കിടക്കുന്ന വീഡ‍ിയോ ആരോ എടുത്തു. ആരാണെന്ന് എനിക്കറിയില്ല. വീട്ടിൽ ആരുമില്ലായിരുന്നു. ബെഡ് റൂമൊക്കെ വീ‍‍ഡിയോ എടുക്കുമ്പോൾ പറഞ്ഞിട്ട് എടുക്കേണ്ടേ. അത് ആരാണ് എന്താണ് എന്നൊന്നും എനിക്കറിയില്ല'', എന്നായിരുന്നു രേണു പറഞ്ഞത്. എന്നാൽ, ആർക്കും കയറിച്ചെല്ലാവുന്ന വീടാണോ സുധിലയം എന്നും ആരും ഇല്ലാത്തപ്പോൾ വീട് തുറന്നിട്ടാണോ പോകാറ് എന്നും സായ് കൃഷ്‍ണയും സ്നേഹയും ചോദിക്കുന്നു. മരിച്ചാലും തനിക്ക് സ്വൈര്യം തരില്ലല്ലോ എന്നായിരിക്കും സുധി ഇപ്പോൾ ആലോചിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

''ഇവരുടെ വീട്ടിൽ ആ കുട്ടി സേഫ് ആണോ. ചുമ്മാ വരുന്നവരും പോകുന്നവരും വീട്ടിൽ കയറി വീ‍ഡിയോ എടുക്കുക എന്നു പറയുമ്പോൾ എന്ത് സേഫ്റ്റിയാണ് അവിടെയുള്ളത്. എന്താണീ പറയുന്നതെന്ന് മനസിലാകുന്നില്ല. വല്ലാത്തൊരു കാഴ്ച ആയിപ്പോയി'', സായ് കൃഷ്‍ണ വീഡിയോയിൽ പറഞ്ഞു.

ഇതൊരു വല്ലാത്ത യൂണിവേഴ്സ് ആയിപ്പോയെന്നായിരുന്നു സ്നേഹയുടെ പ്രതികരണം. ''ഇവർ വീട് തുറന്നിട്ടിരിക്കുകയാണോ? ആർക്കും വരാം, പോകാം. നമ്മളൊക്കെ പുറത്തു പോകുമ്പോൾ പൂട്ടിയിട്ടല്ലേ പോകുക. അങ്ങനെ എല്ലാവരും കേറിയിറങ്ങി നിരങ്ങി നടക്കുന്ന വീടാണോ ഈ സുധിലയം? എന്തൊക്കെയാണ് ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്. ഈ യൂണിവേഴ്സ് ബിഗ്ബോസിലൊക്കെ വന്നാൽ പൊളിക്കും. അടുത്തത് നമുക്ക് ബിഗ്ബോസിൽ കാണാം'', സ്നേഹ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ