ഇതിലും രസകരമായി എങ്ങനെ അത് പറയാനാണ്?, സായ് പല്ലവിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

Published : Nov 07, 2024, 09:50 AM IST
ഇതിലും രസകരമായി എങ്ങനെ അത് പറയാനാണ്?, സായ് പല്ലവിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

Synopsis

സായ് പല്ലവി ചിത്രത്തെ കുറിച്ച് പറഞ്ഞത് ചര്‍ച്ചയായിരിക്കുകയാണ്.

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വന്ന ചിത്രമാണ് അമരൻ. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 150 കോടി ക്ലബിലെത്തിയിട്ടുണ്ടെന്നും തമിഴകത്ത് മാത്രമല്ല തെലുങ്കിലും ചിത്രത്തിന് സ്വീകാര്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. നായകനോളം പ്രാധാന്യമുള്ള കഥാപാത്രമായ നായിക പറഞ്ഞ അഭിപ്രായവും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

തമിഴ് സംസ്ഥാനത്ത് തനിക്ക് തന്റെ ആദ്യ ബ്ലോക്‍ബസ്റ്റര്‍ ശിവകാര്‍ത്തികേയനിലൂടെ ലഭിച്ചു എന്ന് പറയുകയായിരുന്നു സായ് പല്ലവി. തെലുങ്ക് സംസ്ഥാനങ്ങളില്‍ തനിക്കൊപ്പം ശിവകാര്‍ത്തികേയന് ആദ്യ ബ്ലോക്‍ബസ്റ്റര്‍ നേടാനായി എന്നും വ്യക്തതയോടെ  പറയുകയായിരുന്നു സായ് പല്ലവി. തെലുങ്കില്‍ ശിവകാര്‍ത്തികേയന്റെ ആദ്യ ബ്ലോക്‍ബസ്റ്റര്‍ ചിത്രമാണ് അമരൻ. സായ് പല്ലവിക്ക് തമിഴകത്ത് ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടെങ്കിലും വൻ വിജയമായത് അമരനാണ്.

മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലായിരുന്നു തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറഞ്ഞിരുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറഞ്ഞിരുന്നു ശിവകാര്‍ത്തികേയൻ.

നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛൻ പൊലീസ് ഓഫീസറാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

Read More: സായ് പല്ലവിയുടെ ആസ്‍തിയെത്ര?, അമരന് വാങ്ങിച്ച പ്രതിഫലവും പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും