'നായികയെ പരിഗണിക്കാതിരിക്കരുത്', തന്റെ രംഗങ്ങള്‍ കട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായി സായ് പല്ലവി

Published : Oct 28, 2024, 03:00 PM IST
'നായികയെ പരിഗണിക്കാതിരിക്കരുത്', തന്റെ രംഗങ്ങള്‍ കട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായി സായ് പല്ലവി

Synopsis

സായ് പല്ലവി വരാനിരിക്കുന്ന ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.  

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അമരൻ. സായ് പല്ലവിയാണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ തന്റെ ഭാഗം കുറയ്‍ക്കരുതെന്ന് സംവിധായകനോട് ആവശ്യപ്പെട്ടതായി സായ് പല്ലവി വെളിപ്പെടുത്തിയതാണ് ചര്‍ച്ചയാകുന്നത്. ഇന്ദു റബേക്ക വര്‍ഗീസ് എന്ന കഥാപാത്രം മേജര്‍ മുകുന്ദ് വരദരാജനോളം പ്രാധാന്യമുണ്ടെന്ന് സംവിധായകൻ  രാജ്‍കുമാര്‍ പെരിയസ്വാമി ബോധ്യപ്പെടുത്തി എന്നും പറയുന്നു സായ് പല്ലവി.

മിക്കപ്പോഴും ബയോപ്പികുകള്‍ പുരുഷ കേന്ദ്രീകൃതമായിരിക്കുമെന്നും പറയുന്നു സായ് പല്ലവി. അതിനാല്‍ അതില്‍ നായികയുടെ ഭാഗങ്ങള്‍ കട്ട് ചെയ്യാൻ പ്രശ്‍നമില്ല. ദൈര്‍ഘ്യത്തിന്റെ പ്രശ്‍നം വരുമ്പോള്‍ നായികയുടെ ഭാഗമാണ് ഒഴിവാക്കുക. അങ്ങനെ അമരനില്‍ ഒരിക്കലും ചെയ്യരുതെന്ന് താൻ ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സായ് പല്ലവി.

മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലുമാണ് തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറയുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറയുന്നു ശിവകാര്‍ത്തികേയൻ.

നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛൻ പൊലീസ് ഓഫീസറാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. ശിവകാര്‍ത്തികേയന്റെ അമരനില്‍ നായികയ്‍ക്കും പ്രധാന്യമുണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായതായി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

Read More: പണി കേരളത്തില്‍ ഞായറാഴ്‍ച നേട്ടമുണ്ടാക്കിയോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക