ഒടുവില്‍ സൂര്യയും പറഞ്ഞു, 'റോളക്സ് വരാൻ വൈകില്ല', ആവേശത്തില്‍ നടന്റെ ആരാധകര്‍

Published : Oct 28, 2024, 02:29 PM IST
ഒടുവില്‍ സൂര്യയും പറഞ്ഞു, 'റോളക്സ് വരാൻ വൈകില്ല', ആവേശത്തില്‍ നടന്റെ ആരാധകര്‍

Synopsis

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള റോളക്സിനെ കുറിച്ച് സൂര്യ.  

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമായ വിക്രമില്‍ സൂര്യ അവതരിപ്പിച്ചതായിരുന്നു റോളക്സ്.  ലോകേഷ് കനകരാജിന്റെ കൈതിയുടെ രണ്ടാം ഭാഗത്തില്‍ റോളക്സ് ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ. കങ്കുവയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവേയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. നേരത്തെ കൈതിയിലെ നായകൻ കാര്‍ത്തിയും റോളക്സിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു.

കങ്കുവയുടെ ഓ‍ഡിയോ ലോഞ്ചില്‍ കൈതി സിനിമയും കാര്‍ത്തി പരാമര്‍ശിച്ചത് ആവേശമായി മാറി. റോളക്സിനെ വൈകാതെ താൻ കാണുമെന്ന് പറയുകയായിരുന്നു നടൻ കാര്‍ത്തി. അതായത് കാര്‍ത്തിയുടെ കഥാപാത്രം ഡില്ലി സഹോദരൻ അവതരിപ്പിച്ച റോളക്സിനെ കാണുമെന്ന് സാരം. കൈതി 2വില്‍ എന്തായാലും സൂര്യയുടെ  റോളക്സ് ഉണ്ടാകുമെന്ന് പ്രതീക്ഷയിലുമാണ് ആരാധകര്‍.

സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്‍ നേടിയത് ചര്‍ച്ചയായി മാറിയിരുന്നു. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.

Read More: പണി കേരളത്തില്‍ ഞായറാഴ്‍ച നേട്ടമുണ്ടാക്കിയോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക