Shyam Singha Roy : 'ശ്യാം സിൻഹ റോയ്' എത്തിയിട്ട് ഒരു മാസം, നന്ദി പറഞ്ഞ് നടി സായ് പല്ലവി

By Web TeamFirst Published Jan 24, 2022, 10:46 PM IST
Highlights

സായ് പല്ലവി തന്റെ ഫോട്ടോകള്‍ പങ്കുവയ്‍ക്കുകയും ചെയ്‍തിരിക്കുന്നു.

സായ് പല്ലവി (Sai Pallavi) നായികയായ ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ശ്യാം സിൻഹ റോയ്' (Shyam Singha Roy) ആണ്. നാനി ആണ് ചിത്രത്തില്‍ നായകനായത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചതും. നാനി നായകനായ ചിത്രം റിലീസ് ചെയ്‍ത് ഒരു മാസം കഴിയുമ്പോള്‍ നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സായ് പല്ലവി.

രാഹുൽ സംകൃത്യനാണ് ചിത്രം സംവിധാനം ചെയ്‍തത്.  ക്രിസ്‍മസ് റിലീസായിട്ടാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. സായ് പല്ലവി ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത് സിരിവെന്നെലെ സീതാരാമ ശാസ്‍ത്രിയാണ്. മിക്കി ജെ മെയർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

'ശ്യാം സിൻഹ റോയി'യെന്ന ചിത്രം നിര്‍മിച്ചത് ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ്. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അവിനാശ് കൊല്ല ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. എസ് വെങ്കട്ട രത്‍നമാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.

മഡോണ സെബാസ്റ്റ്യൻ, രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്‍ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.  നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്. പി ആർ ഒ: വംശി ശേഖർ, പി ശിവപ്രസാദ്. തെലുങ്ക് ഭാഷയില്‍ നിര്‍മിച്ച ചിത്രം മലയാളത്തിലടക്കം മൊഴിമാറ്റിയും എത്തിയിരുന്നു.

click me!