സെയ്ഫ് അലി ഖാന് നേരെ ആക്രമണം: പ്രതിയെ തിരിച്ചറിഞ്ഞു, കാരണം വെളിപ്പെടുത്തി പൊലീസ്

Published : Jan 16, 2025, 05:09 PM ISTUpdated : Jan 16, 2025, 05:28 PM IST
സെയ്ഫ് അലി ഖാന് നേരെ ആക്രമണം: പ്രതിയെ തിരിച്ചറിഞ്ഞു, കാരണം വെളിപ്പെടുത്തി പൊലീസ്

Synopsis

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് നേരെ ആക്രമണം. മോഷണശ്രമമായിരുന്നു ലക്ഷ്യമെന്ന് പോലീസ് സ്ഥിരീകരിച്ചു. നടൻ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്, അപകടനില തരണം ചെയ്തു.

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി മുംബൈ പൊലീസ്. അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. അക്രമിയുടെ ലക്ഷ്യം മോഷണമായിരുന്നെന്നും  പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

എമർജൻസി സ്‌റ്റെയർകെയിസ് വഴിയാണ് ഇയാൾ 11-ാം നിലയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പിടികൂടാൻ പത്ത് സംഘങ്ങളായി തിരിഞ്ഞ് ബാന്ദ്ര പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണത്തില്‍ സഹായിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.  

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ചാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വന്നത്. നിലവിൽ നടൻ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

സെയ്ഫിന് 6 പരിക്കുകളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതില്‍ രണ്ടെണ്ണം ആഴത്തിലുള്ള മുറിവാണ്. നട്ടെല്ലിനോട് ചേർന്നുള്ള മുതുകിലാണ് ഒരു പരുക്ക്. അദ്ദേഹത്തെ ന്യൂറോ സര്‍ജറിക്ക് വിധേയമാക്കിയെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ അപകടനില തരണം ചെയ്തെന്നും ലീലാവതി ആശുപത്രിയുടെ സിഒഒ ഡോ. നീരജ് ഉത്തമനി മാധ്യമങ്ങളോട് പറഞ്ഞു. 

മകൻ ഇബ്രാഹിം അലി ഖാനും കെയര്‍ ടേക്കറും ചേർന്നാണ് പുലർച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ മുംബൈ ലീലാവതി ആശുപത്രിയിൽ എത്തിച്ചത്. സെയ്ഫിന്‍റെ കുടുംബം ഡോക്ടർമാർക്ക് നന്ദി പറഞ്ഞു. അതേ സമയം വന്‍ നടന്മാര്‍ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് എന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. 

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; സെലിബ്രിറ്റിയുടെ അവസ്ഥ ഇതെങ്കില്‍ ആരാണ് നഗരത്തില്‍ സുരക്ഷിതരെന്ന് പ്രതിപക്ഷം

സെയ്ഫ് അലിഖാന് കുത്തേറ്റതിൽ 3 പേർ കസ്റ്റഡിയിൽ; കവർച്ചയ്ക്കെന്ന വ്യാജേനെയെത്തി ആക്രമിച്ചതോ എന്നതിലും അന്വേഷണം

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ