സൈജു കുറുപ്പ് ഡിറ്റക്ടീവാകുന്ന ചിത്രത്തിന് പാക്കപ്പ്; നിര്‍മ്മാണം അരുണ്‍ ഗോപി

Published : Oct 18, 2026, 09:56 AM IST
saiju kurup

Synopsis

സൈജു കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞായി അഭിനയിക്കുന്ന പുതിയ കോമഡി ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പൂർത്തിയായി. സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം അരുൺ ഗോപിയാണ് നിർമ്മിക്കുന്നത്.

സൈജു കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് പാക്കപ്പായി. 40 ദിവസത്തിലധികം നീണ്ടു നിന്ന ഷൂട്ടിങ്ങിന് കഴിഞ്ഞ ദിവസം ആണ് പാക്കപ്പായിരിക്കുന്നത്. മുഴുനീള ഫൺ മൂവി എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് സാഗര്‍ ആണ്. അരുൺ ഗോപി എക്സൈറ്റ്മെന്‍റിന്‍റെ ബാനറിൽ അരുൺ ഗോപിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞ് ഒരു കേസ് ഏറ്റെടുക്കുന്നതും അതിൻ്റെ ഇൻവെസ്റ്റിഗേഷനും മുഴുനീള കോമഡി ത്രില്ലറായി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. സൈജു കുറുപ്പിന്‍റെ തികച്ചും വൈവിധ്യമാർന്ന കഥാപാത്രമാണ് ഇതിലെ പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞ്. സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രീ അശോകൻ, സുധീഷ്, അഭിറാം രാധാകൃഷ്ണൻ, മധുപാൽ, പ്രശസ്‌ത സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ, ജയകൃഷ്ണൻ, രാജേഷ് ശർമ്മ, ഷാജു ശ്രീധർ, അഖിൽ (പാൻ ഇന്ത്യൻ), ഷമീർ ഖാൻ, റിയ ജിത്തു, വിൻസി അലോഷ്യസ്, ആൽഫി പഞ്ഞിക്കാരൻ, ഉത്തര ഉണ്ണി, ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സംഗീതം സനൽ ദേവ്, ഛായാഗ്രഹണം സനീഷ് സ്‌റ്റാൻലി, എഡിറ്റിംഗ് രതീഷ് രാജ്, കലാസംവിധാനം ജീമോൻ, മേക്കപ്പ് സ്വെതിൻ, കോസ്റ്റ്യൂം ഡിസൈൻ ആരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അരുൺ ലാൽ, സ്റ്റിൽസ് രാംദാസ് മാത്തൂർ, പ്രൊഡക്ഷൻ മാനേജർ വിവേക്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്‌ഷൻ കൺട്രോളർ ഷഹാബ് വെണ്ണല. സിനിമയുടെ ചിത്രീകരണം കൊച്ചിയിലും പരിസരങ്ങളിലുമായി പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

​ഗോത്രജീവിത ചരിത്രം പറയാന്‍ 'അസ്ഥിക്കാരി'; ചിത്രീകരണം നവംബര്‍ അവസാനം തുടങ്ങും
പുതുമുഖ നടി വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന 'പ്രഹര'ത്തിന്റെ ഫസ്റ്റ്‌ ലുക്ക് പുറത്ത്