ഒന്നര മാസത്തിനിപ്പുറം ആ മലയാളം ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന്

Published : Sep 04, 2025, 10:55 AM IST
Saiju Kurupu

Synopsis

ആ രസികൻ ചിത്രം ഒടിടിയില്‍.

സൈജു കുറുപ്പ് നായകനായി വന്ന ചിത്രമാണ് ഫ്ലാസ്‍ക്. രാഹുൽ റിജി നായരാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സൈജു കുറുപ്പ് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രം മികച്ച അഭിപ്രായം നേടുന്നുണ്ടെങ്കിലും കളക്ഷനില്‍ അത് പ്രതിഫലിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്. മനോരമമാക്സിലൂടെ ഇപ്പോള്‍ ഫ്ലാസ്‍ക് സിനിമ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ ആണ് 'ഫ്ലാസ്‍ക്' നിർമ്മിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും. ലിജോ ജോസഫ്, രതീഷ് എം എം എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ജ്യോതികുമാർ എന്ന പോലീസ് കോൺസ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത് എന്ന് ടീസർ സൂചിപ്പിക്കുന്നു. ഗായകൻ കൂടിയായ ജ്യോതികുമാറിന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിതവും രസകരവുമായ സംഭവവികാസങ്ങള്‍ അവതരപ്പിച്ച ചിത്രം ജൂലൈ 18ന് ആണ് തിയറ്ററുകളില്‍ എത്തിയത്.

സൈജു കുറുപ്പിനൊപ്പം സുരേഷ് കൃഷ്‍ണയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം രചിച്ചത് സംവിധായകൻ രാഹുൽ തന്നെയാണ്. സിദ്ധാർത്ഥ് ഭരതൻ, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രൻ ചുള്ളിക്കാട് , രഞ്ജിത് ശേഖർ, സിൻസ് ഷാൻ, ശ്രീജിത്ത് ഗംഗാധരൻ, അജേഷ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സൂപ്പർ ഹിറ്റായ ഹോട്ട് സ്റ്റാർ വെബ് സീരീസ് കേരള ക്രൈം ഫയൽസ് (സീസൺ 1), സോണി ലിവിലൂടെ പുറത്ത് വന്ന ജയ് മഹേന്ദ്രൻ എന്നിവയ്ക്ക് ശേഷം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രമാണ് " ഫ്ലാസ്‍ക്".

സഹനിർമ്മാണം- വിനീത് വേണു, ജോം ജോയ്, ഷിന്റോ കെ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രണവ് പിള്ള, ക്രീയേറ്റീവ് ഡയറക്ടർ- ശ്രീകാന്ത് മോഹൻ, ഛായാഗ്രഹണം - ജയകൃഷ്‍ണൻ വിജയൻ, സംഗീതം - സിദ്ധാർത്ഥ പ്രദീപ്, എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ - പ്രതാപ് രവീന്ദ്രൻ, കലാസംവിധാനം- സതീഷ് നെല്ലായ, വരികൾ- ബി കെ ഹരിനാരായണൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ് - രതീഷ് പുൽപള്ളി, സൗണ്ട് ഡിസൈൻ - ഷെഫിൻ മായൻ, സൗണ്ട് മിക്സിംഗ് - പി സി വിഷ്ണു, സംഘട്ടനം - ഡേഞ്ചർ മണി, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ് - അരുൺ കെ രവി, സെബാൻ, പ്രൊഡക്ഷൻ കൺട്രോളർ- ജെ പി മണക്കാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ബെൽരാജ് കളരിക്കൽ, അസ്സോസിയേറ്റ് ഡയറക്ടർ - കൃഷ്‍ണ പ്രസാദ്, പ്രോമോ സ്റ്റിൽസ്- ബോയക്, ഡിസൈൻസ് - ശ്യാം സി ഷാജി, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍