സൈജു കുറുപ്പ് വീണ്ടും നായകനാകുന്നു

Published : Jan 10, 2023, 10:07 PM ISTUpdated : Mar 12, 2023, 04:22 PM IST
സൈജു കുറുപ്പ് വീണ്ടും നായകനാകുന്നു

Synopsis

ചിത്രത്തിലെ നായികയായി ദര്‍ശനയാണ് എത്തുക.

പ്രമുഖ സംവിധായകനായ ഹരിഹരന്റെ 'മയൂഖം' എന്ന ചിത്രത്തിലെ നായകനായി മലയാളത്തിലെത്തിയ താരമാണ് സൈജു കുറുപ്പ്. പിന്നീട് വ്യത്യസ്‍തമായ ഒട്ടേറെ ഹിറ്റ് കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകന്റെ മനം കവർന്ന സൈജു കുറുപ്പ് വലിയൊരു ഇടവേളക്കുശേഷം വീണ്ടും നായകസ്ഥാനത്തെത്തുന്നു. നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൈജു കുറുപ്പ് നായകനായി എത്തുന്നത്. ജിബു ജേക്കബ്ബിന്റെ  പ്രധാന സഹായിയായി പ്രവർത്തിച്ചു പോരുകയായിരുന്നു സിന്റോ സണ്ണി.

ഒരു നാട്ടിൽ നടന്ന യഥാർഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേർത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ഈ ചിത്രം എത്തിക്കുക. ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അഭിനയിക്കുന്നു. ചിത്രത്തിലെ നായികയായി ദർശനയാണ് എത്തുക.

തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്.  'മേ ഹൂം മുസ' എന്നീ ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്നതാണ് ഇത്. ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, ശ്രിന്ധ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം 'കടത്തൽക്കാരൻ' എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.  കലാസംവിധാനം വിനോദ് പട്ടണക്കാടൻ ആണ്.

മലയാളത്തിന്റെ സംഗീത രംഗത്ത് ഏറെ ഹിറ്റുകൾ സമ്മാനിച്ച കുട്ടുകെട്ട് ഔസേപ്പച്ചൻ- എം ജി ശ്രീകുമാർ- സുജാത ടീം വീണ്ടും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയുമുണ്ട്. വിനീത് ശ്രീനിവാസൻ ,വൈക്കം വിജയലക്ഷ്‍മി, ഫ്രാങ്കോ, അമൽ ആന്റിണി, സിജോ സണ്ണി എന്നിവരും ഗായകരായുണ്ട്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കോസ്റ്റ്യും  ഡിസൈൻ സുജിത് മട്ടന്നൂർ. കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴയും പരിസരങ്ങളുമാണ് ലൊക്കേഷൻ. ഏറെ വിജയം നേടിയ 'ശിക്കാർ', 'പുലിമുരുകൻ' എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ഇവിടെ ചിത്രീകരിച്ച ചിത്രങ്ങള്‍. പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.

Read More: കേരളത്തില്‍ 'വാരിസ്' ആഘോഷമാകും, റിലീസ് ദിവസം ഹൗസ് ഫുള്‍ ഷോകള്‍

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ