Asianet News MalayalamAsianet News Malayalam

കേരളത്തില്‍ 'വാരിസ്' ആഘോഷമാകും, റിലീസ് ദിവസം ഹൗസ് ഫുള്‍ ഷോകള്‍

'വാരിസ്' നാളെ കേരളമെമ്പാടും പ്രദര്‍ശനത്തിനെത്തും.

 

Thalapathy Vijay starrer new film Varisu to have a wide release in Kerala
Author
First Published Jan 10, 2023, 6:01 PM IST

കേരളത്തില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് വിജയ്. വിജയ് നായകനാകുന്ന ചിത്രങ്ങള്‍ എല്ലാം കേരളത്തില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. വിജയ്‍യുടെ പുതിയ ചിത്രമായ 'വാരിസി'ന്റെ ആവേശത്തിലാണ് കേരളം ഇപ്പോള്‍. റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ ഏറെക്കുറെ വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

നാളെ റിലീസ് ചെയ്യുന്ന ചിത്രത്തിന് ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.  രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍  നായിക.  വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന 'വിജയ് രാജേന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്.

ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. വിജയ് നായകനാകുന്ന 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'വാരിസ്'. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ്  ചിത്രത്തിന്റെ നിർമ്മാണം.

ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ 'രഞ്‍ജിതമേ', 'തീ ദളപതി', 'സോള്‍ ഓഫ് വാരിസ്', 'ജിമിക്കി പൊണ്ണ്', 'വാ തലൈവാ' എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് വൻ ഹിറ്റായിരുന്നു. കാര്‍ത്തിക് പളനി ഛായാഗ്രഹണം നിര്‍വഹിക്കുന്ന പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി  ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ  ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Read More: 'ഹൃദയസ്പർശിയായ കുടുംബ ചിത്രം, വിജയ്‌യുടെ അഭിനയം അഭിനന്ദനാർഹം'; 'വാരിസ്' ആദ്യ പ്രതികരണം

Follow Us:
Download App:
  • android
  • ios