'ഒടിടിയിലല്ല, തിയറ്ററില്‍ എക്സ്പീരിയന്‍സ് ചെയ്യേണ്ട ഗംഭീര സിനിമ'; മഹാവീര്യറിനെക്കുറിച്ച് സജിന്‍ ബാബു

Published : Jul 19, 2022, 10:39 PM IST
'ഒടിടിയിലല്ല, തിയറ്ററില്‍ എക്സ്പീരിയന്‍സ് ചെയ്യേണ്ട ഗംഭീര സിനിമ'; മഹാവീര്യറിനെക്കുറിച്ച് സജിന്‍ ബാബു

Synopsis

ചിത്രം തിയറ്ററുകളിലെത്താന്‍ ഒരു ദിവസം മാത്രം

ഇതുവരെയെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍ നിന്ന് പ്രേക്ഷകരില്‍ വലിയ കൌതുകം സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ് മഹാവീര്യര്‍ (Mahaveeryar). നിവിന്‍ പോളിയും (Nivin Pauly) ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈന്‍ ആണ്. 21ന് ചിത്രം തിയറ്ററുകളിലെത്താനിരിക്കെ അത് ഇതിനകം കണ്ട ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ തന്‍റെ ആവേശം പങ്കുവെക്കുകയാണ് സംവിധായകന്‍ സജിന്‍ ബാബു. 

മഹാവീര്യര്‍ കണ്ട അനുഭവം പറഞ്ഞ് സജിന്‍ ബാബു

സുഹൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍  കുറച്ച് മാസങ്ങൾക്ക് മുന്നേ ഒരു ദിവസം വിളിച്ചിട്ട് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ സ്ക്രിപ്റ്റ് വായിക്കാൻ തന്നു. ഒറ്റയിരുപ്പിന് അത് വായിച്ചു തീർത്തു. അതൊരു ഗംഭീര തിരക്കഥയായിരുന്നു.. പക്ഷെ എനിക്ക് മനസ്സിൽ തോന്നിയത് ഇത് എങ്ങനെ സിനിമയാക്കും, ഇദ്ദേഹത്തിന്റെ മുൻകാല സിനികളൊക്ക ഞാൻ കണ്ടിട്ടുള്ളതാണ്, അത് വച്ച് നോക്കുമ്പോൾ അതിൽ നിന്നൊക്കെ ഒരുപാട് വ്യത്യാസമുള്ള ഒരു സ്ക്രിപ്റ്റ് ആണ്.. കണ്ട് തന്നെ അറിയാം ഇത് എങ്ങനെ സിനിമയാകുമെന്ന്.. ഇതൊന്നും ഞാൻ മൂപ്പരോട് പറഞ്ഞില്ല.. നല്ല തിരക്കഥയാണ് എന്ന് പറഞ്ഞു അന്ന് പിരിഞ്ഞു.. 

ALSO READ : 'കേരളത്തിലെ ഒരു തിയറ്ററില്‍ നിന്നല്ലാതെ ഇത് ചെയ്യാനാവില്ല'; 'ഇലവീഴാപൂഞ്ചിറ'യുടെ വ്യാജപതിപ്പില്‍ നിര്‍മ്മാതാവ്

സിനിമ പൂർത്തിയാക്കിയതിന് ശേഷം അത് കാണാനായി എന്നെ വീണ്ടും അദ്ദേഹം വിളിച്ചു. ഞാൻ ഒറ്റയ്ക്കിരുന്നു അത് കണ്ടു.. സത്യത്തിൽ സിനിമ എന്നെ ഞെട്ടിക്കുക മാത്രമല്ല ചെറിയ അസൂയയും അദ്ദേഹത്തിനോട് തോന്നി എന്നതാണ് സത്യം.. ആ തിരക്കഥ വായിച്ചതിനെക്കാൾ ഗംഭീരമായി ചെയ്തിരിക്കുന്ന ചിത്രം.. എപ്പോഴും വ്യത്യസ്തമായ സിനിമകൾ കാണണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഇതൊരു അനുഭവം തന്നെയായിരിക്കും.. മറ്റന്നാൾ തിയറ്ററുകളിൽ  എത്തുന്ന "മഹാ വീര്യർ" തീർച്ചയായും OTT യിൽ കാണേണ്ടതല്ല, തിയറ്ററിൽ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു ഗംഭീര സിനിമ എന്ന് മാത്രം പറഞ്ഞ് നിർത്തുന്നു....

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു