സജിന്‍ ബാബുവിന്‍റെ പുതിയ ചിത്രം; 'തർക്കം' ഐഎഫ്എഫ്കെയിൽ

Published : Nov 17, 2026, 07:46 PM IST
sajin babus new movie tharkkam selected for iffk

Synopsis

ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന തർക്കം എന്ന ചിത്രം മുപ്പത്തിയൊന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. "ഇതുവരെ ചെയ്ത സിനിമകളുടെ മേക്കിം​ഗ് പ്രോസസിൽ നിന്നും വ്യത്യസ്ഥമായി കൊടുങ്ങല്ലൂർ ഭരണിയുടെ പശ്ചാത്തലത്തിൽ ചെയ്ത ഈ ചിത്രം വ്യക്തിപരമായി സംതൃപ്തി നൽകിയ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു. അതിനായി രാപകിലില്ലാതെ ആത്മാർത്ഥമായി കൂടെ സഹകരിച്ച എല്ലാവരേയും ഈ അവസരത്തിൽ സ്മരിക്കുന്നു, സംവിധായകൻ സജിൻ ബാബു പറഞ്ഞു.

പി ഡബ്ല്യു എൽ ഒ എന്റർടൈയ്ൻമെന്റ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവ്വഹിക്കുന്നു. തമിഴ് റാപ്പർ അറിവ് ആദ്യമായി ഈ ചിത്രത്തിൽ പാടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. വിഖ്യാത മ്യൂസിക്ക് പ്രൊഡ്യൂസറും ഗ്രാമി അവാർഡ് നോമിനിയുമായ, ബെർലിനിൽ നിന്നുള്ള വിക്ടർ വാൻ ഹ്യു ഈ ചിത്രത്തിന്റെ സൗണ്ട് സൂപ്പർവൈസറായും സംവിധായകൻ സജിൻ ബാബുവുമായി ചേർന്ന് സൗണ്ട് ഡിസൈനിംഗും നിർവ്വഹിക്കുന്നു.

പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്‍കി ഒരുക്കിയ ഈ ചിത്രത്തിൽ ജാതി- ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായീകരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും ഡോ. ബി ആർ അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും നയിക്കാനും ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങൾ, റിയലിസ്റ്റ്ക് ത്രില്ലർ ജോണറിൽ ദൃശ്യവൽക്കരിക്കുന്നു. ക്ലൈമാക്സ് രംഗങ്ങൾ ഒരേ സമയം ഏഴോളം ക്യാമറകൾ ഉപയോഗിച്ച് നാല് സിനിമാറ്റോഗ്രാഫേഴിന്റെ മേൽനോട്ടത്തിലാണ് ചിത്രീകരിച്ചത്. കൊടുങ്ങല്ലൂർ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിലാണ് "തർക്കം" അവതരിപ്പിക്കുന്നത്.

സിനിമോട്ടോഗ്രാഫി നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ്, എഡിറ്റിംഗ് അപ്പു ഭട്ടതിരി, ലൈൻ പ്രൊഡ്യൂസർ ഷാജി അസീസ്, സംഗീതം സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ റോബിൻ മാസ്റ്റർ ടീം, പ്രൊഡക്ഷൻ കൺട്രോളർ ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട് രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ് ജുബിൻ രാജ്, വസ്ത്രാലങ്കാരം സുർജിഷ് സി സുരേഷ്, മേക്കപ്പ് സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടർ സോനു രാമകൃഷ്ണൻ, ജാസിർ, അസിസ്റ്റന്റ് ഡയറക്ടർ സുബിൻ ജോർജ്, പ്രൊജക്ട് ഡിസൈനർ അരുൺ സോൾ, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ, പ്രൊഡക്ഷൻ മാനേജർ ശ്യാം കാർഗോസ്, സിജോ ജോസ് ജോസി, ഇ സി അശോകൻ, സെക്കൻ്റ് യൂണിറ്റ് സിനിമോട്ടോഗ്രാഫി റാം രാഘവ്, മാർക്കറ്റിംഗ് പ്രതീഷ് ശേഖർ, പബ്ലിസിറ്റി ഡിസൈൻ ദിലീപ്ദാസ്, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സന്ദീപ് പ്രദീപ് ചിത്രം 'കോസ്മിക് സാംസൺ' തിയറ്ററിൽ എത്താൻ ഇനി 10 ദിവസം
പ്രധാന റോളിൽ ഇന്ദ്രൻസും പാർവതി തിരുവോത്തും; കാവ്യ ഫിലിം കമ്പനിയുടെ 15-ാമത് ചിത്രത്തിന് ആരംഭം