'അമ്പാന്‍' ഇനി നായകന്‍; നായിക അനശ്വര, 'ആവേശം' സംവിധായകന്‍റെ തിരക്കഥ

Published : Jun 10, 2024, 02:29 PM IST
'അമ്പാന്‍' ഇനി നായകന്‍; നായിക അനശ്വര, 'ആവേശം' സംവിധായകന്‍റെ തിരക്കഥ

Synopsis

നവാഗതനായ ശ്രീജിത്ത് ബാബു സംവിധാനം

സജിന്‍ ഗോപു എന്ന പേര് കേട്ടാല്‍ അതാരെന്ന് സംശയിക്കുന്ന സിനിമാപ്രേമികള്‍ ഉണ്ടാകാം. എന്നാല്‍ അമ്പാന്‍ എന്ന് കേട്ടാല്‍ ആളെ മനസിലാവാത്തവരും ഉണ്ടാവില്ല. 2015 മുതല്‍ സിനിമാരംഗത്ത് ഉണ്ടെങ്കിലും ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശമാണ് സജിന് വലിയ ബ്രേക്ക് നേടിക്കൊടുത്തത്. ഇപ്പോഴിതാ ഒരു ശ്രദ്ധേയ പ്രോജക്റ്റിലൂടെ നായകനായും എത്തുകയാണ് അദ്ദേഹം. 

ആവേശം സംവിധായകന്‍ ജിത്തു മാധവന്‍ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീജിത്ത് ബാബുവാണ്. ഫഹദ് ഫാസിലും ജിത്തു മാധവനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനശ്വര രാജനാണ് നായിക. ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. 

പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു ആവേശം. തിയറ്ററുകളില്‍ തരംഗം തീര്‍ത്ത രോമാഞ്ചത്തിന്‍റെ സംവിധായകന്‍ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നു എന്നതായിരുന്നു അതിന് കാരണം. ജിത്തു മാധവന്‍റെ രണ്ടാമത്തെ ചിത്രമാണിത്. ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോകള്‍ മുതല്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഫഹദ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ബംഗളൂരു പശ്ചാത്തലമാക്കുന്ന ആക്ഷന്‍ കോമഡി ചിത്രത്തില്‍ രംഗ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ പഠിക്കാനെത്തുന്ന ഒരു സംഘം മലയാളി വിദ്യാര്‍ഥികളും രംഗയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ഹിപ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവരാണ് വിദ്യാര്‍ഥികളെ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ മലയാളത്തിലെ എക്കാലത്തെയും വലിയ നാലാമത്തെ സാമ്പത്തിക വിജയമാണ് ആവേശം. മറുഭാഷാ സിനിമാപ്രേമികള്‍ക്കിടയിലും സംസാരവിഷയമായിരുന്നു ചിത്രം.

ALSO READ : 'പുഴു'വിന് ശേഷം പുതിയ ചിത്രവുമായി റത്തീന; 'പാതിരാത്രി' ഒരുങ്ങുന്നു, നവ്യയും സൗബിനും മുഖ്യവേഷങ്ങളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍