രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടി; തെറിയും പരിഹാസവും, പ്രതികരിച്ച് സജിത മഠത്തിൽ

Published : Oct 03, 2023, 06:13 PM ISTUpdated : Oct 03, 2023, 07:29 PM IST
രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടി; തെറിയും പരിഹാസവും, പ്രതികരിച്ച് സജിത മഠത്തിൽ

Synopsis

കിം​ഗ് ഓഫ് കൊത്തയിൽ കാളിക്കുട്ടി എന്ന കഥാപാത്രത്തെയാണ് സജിത മഠത്തിൽ അവതരിപ്പിച്ചത്.

ദുൽഖർ സൽമാന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമയാണ് 'കിം​ഗ് ഓഫ് കൊത്ത'. കൊത്ത രാജു എന്ന കഥാപാത്രമായി ദുൽഖർ എത്തിയ ചിത്രം സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിലോ തിയറ്ററുകളിലോ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. അടുത്തിടെ ചിത്രം ഒടിടിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമെല്ലാം ട്രോളുകൾക്കും പരിഹാസങ്ങൾക്കും പാത്രമായി. ഇപ്പോഴിതാ തനിക്കെതിരായ പരിഹാസങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സജിത മഠത്തിൽ. 

കിം​ഗ് ഓഫ് കൊത്തയിൽ കാളിക്കുട്ടി എന്ന കഥാപാത്രത്തെയാണ് സജിത മഠത്തിൽ അവതരിപ്പിച്ചത്. ഇതിൽ കൊത്ത രാജുവിനെ കൊല്ലാൻ കണ്ണൻ ഭായ്ക്ക് വിട്ടുകൊടുക്കുന്ന കാളിക്കുട്ടിയുടെ രം​ഗമുണ്ട്. രാജുവിനെ കൊല്ലാൻ കൊടുത്ത് പകരം പൂച്ചയെ രക്ഷിച്ചുവെന്ന് പറഞ്ഞാൽ സജിതയ്ക്ക് എതിരായ സൈബർ ആക്രമണം. എന്നാൽ വിഷയത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറയുക ആണ് സജിത. 

"കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇൻബോക്സിൽ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, പ്രസ്തുത വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവരം അറിയിച്ചോളാം! (ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്.)", എന്നായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം. 

'ജയിലറൊ'ന്നും ഒന്നുമല്ല, വരാൻ പോകുന്നത് വൻ താരക്കൂട്ടം; ജനികാന്തിനൊപ്പം ആദ്യമായി ബി​ഗ് ബിയും

ഓഗസ്റ്റ് 24നാണ് കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്തത്. ദുല്‍ഖറിനൊപ്പം ഐശ്വര്യ ലക്ഷ്മി, അനിഖ സുരേന്ദ്രന്‍, നൈല ഉഷ, ഷമ്മി തിലകന്‍, റിതിക സിംഗ്, ശബരീഷ് തുടങ്ങി നിരവധി താര നിര അണിനിരന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ