
മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് സലീം കുമാർ. നിരവധി സിനിമകളിൽ കോമഡി വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും തിളങ്ങിയ താരം ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്നത്തെ കാലത്തെ സിനിമകളിൽ തമാശ നിറഞ്ഞ കഥാപാത്രങ്ങൾ ഇല്ലെന്നും അതിനാലാണ് ഗൗരവമുള്ള വേഷങ്ങൾ ചെയ്യുന്നതെന്നും പറയുകയാണ് സലീം കുമാർ.
"എനിക്ക് ഇന്നും കോമഡി വേഷങ്ങൾ ചെയ്യാനാണ് ഇഷ്ടം. ആളുകളെ പൊട്ടിച്ചിരിപ്പിക്കാൻ ഇഷ്ടമാണ്. പക്ഷേ തമശയ്ക്ക് ഇവിടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ തമാശകൾ രൂപപ്പെടുത്തുന്നതിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് തടസമാകുന്നുണ്ട്. ഇത് ആളുകളുടെ സെൻസ് ഓഫ് ഹ്യൂമറിനെയും ബാധിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് നമുക്ക് ഒരാളെ മൊട്ടയെന്നോ കറുത്തവനെന്നോ വിളിക്കാൻ പറ്റില്ല. കാരണം എന്ത് പറഞ്ഞാലും അതിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് ആണ്. എപ്പോഴാണ് കേസ് വരുന്നതെന്ന് നമുക്കറിയില്ല. ഒരു കൂട്ടിൽ അടച്ചിട്ടാണ് തമാശകൾ എഴുതുന്നത്. യാതൊരുവിധ തടസ്സങ്ങളും തമാശകൾക്ക് ഉണ്ടാകരുത്. എന്നാൽ മാത്രമെ ഹാസ്യം നിലനിൽക്കൂ", എന്നാണ് സലീം കുമാർ പറയുന്നത്. ന്യു ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
'ഫാസിസം, അർഹിക്കാത്ത അധികാരം തുടർച്ചയാവുമ്പോൾ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി'; ഹരീഷ് പേരടി
നിലവിൽ മലയാള സിനിമയിൽ ചർച്ചാ വിഷയം ആകുന്ന കാരവാൻ സിസ്റ്റത്തെ കുറിച്ചും സലീം കുമാർ സംസാരിച്ചു.
“ഈ കാരവാൻ സംസ്കാരം ആണ് പരസ്പരമുള്ള സംസാരത്തിൽ നിന്നും ആളുകളെ വിലക്കുന്നത്. പണ്ട് ലൊക്കേഷനിലൊക്കെ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നു. ഇന്ന് ഷോർട്ട് കഴിഞ്ഞാൽ കാരവാനിലേക്ക് പോകും. സിഐഡി മൂസ, പറക്കും തളിക പോലുള്ള സിനിമകളൊന്നും ഇനി ഒരിക്കലും ഉണ്ടാകില്ല. കാരണം അവയിലെ പല തമാശ രംഗങ്ങളും ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നപ്പോൾ ഉണ്ടായവയാണ്", എന്നാണ് സലീം കുമാർ പറയുന്നത്.
ഫിറോസ് ഖാനുമായുള്ള അഭിമുഖം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ