
അന്താരാഷ്‍ട്ര വനിതാ ദിനമാണ് ഇന്ന്. ലോകമെങ്ങും വനിതാ ദിനം വിപുലമായി ആഘോഷിക്കപ്പെടുകയാണ്. ലോക വനിതാ ദിനത്തില്‍ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സലിം കുമാര്‍. അമ്മയെയും ഭാര്യയെയുമാണ് താൻ വനിതാ ദിനത്തില്‍ ഓര്‍ക്കുന്നത് എന്നാണ് സലിം കുമാര്‍ എഴുതിയിരിക്കുന്നത്.
ജീവിതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രമാണ്. അതിലൊന്ന് എനിക്കായി ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ്. മറ്റൊന്ന് എനിക്കായി മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്. മറ്റുള്ളവരുടെ മുൻപിൽ ഒന്ന് സങ്കടപ്പെടാൻ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി. ഇന്നീ വനിതാ ദിനത്തിലോർക്കാൻ ഇവരല്ലാതെ മറ്റാര്. ഈ ദിനം എന്റെ അമ്മയുടേതാണ്, എന്റെ ഭാര്യയുടെയാണ്. സന്തോഷകരമായ വനിതാ ദിന ആശംസകള്‍ എന്നുമാണ് സലിം കുമാര്‍ എഴുതിയിരിക്കുന്നത്.
'മേം ഹൂം മൂസ' എന്ന ചിത്രമാണ് സലിം കുമാര്‍ അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. 'അഡ്വ. മനോഹരൻ' എന്ന കഥാപാത്രത്തെയാണ് സലിം കുമാര്‍ അവതരിപ്പിച്ചത്. സലിം കുമാറിന്റെ പ്രകടനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സുരേഷ് ഗോപിയായിരുന്നു ചിത്രത്തില്‍ നായകൻ.
ജിബു ജേക്കബ് സംവിധാനം ചെയ്‍ത ചിത്രമായിരുന്നു 'മേം ഹൂം മൂസ'. ഒരു സറ്റയര്‍ കോമഡി സിനിമയായിരുന്നു. വിഷ്‍ണു നാരായണൻ ഛായാഗ്രാഹണം നിര്‍വഹിച്ചു. പൂനം ബജ്‍വ, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സ്രിന്ധ, അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, മേജര്‍ രവി, സുധീര്‍ കരമന, ശശാങ്കൻ മയ്യനാട്, ജുബില്‍ രാജൻ, വീണ നായര്‍, അരുണ്‍സോള്‍, സരൻ തുടങ്ങി ഒട്ടേറെ പേര്‍ 'മേം ഹൂം മൂസ' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി.
Read More: കനിഹയ്‍ക്ക് പരുക്കേറ്റു, നടിക്ക് പറയാനുള്ളത്