രവി തേജയുടെ 'ഖിലാഡി' ബോളിവുഡില്‍ അവതരിപ്പിക്കാന്‍ സല്‍മാന്‍ ഖാന്‍

Published : Jun 11, 2021, 11:20 PM IST
രവി തേജയുടെ 'ഖിലാഡി' ബോളിവുഡില്‍ അവതരിപ്പിക്കാന്‍ സല്‍മാന്‍ ഖാന്‍

Synopsis

രവി തേജ ഡബിള്‍ റോളിലെത്തുന്ന ചിത്രം ആക്ഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്

തമിഴ് ചിത്രം 'മാസ്റ്ററി'ന്‍റെ ബോളിവുഡ് റീമേക്കില്‍ സല്‍മാന്‍ ഖാന്‍ ആയിരിക്കും നായകനെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആ വഴിക്കുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നുമാണ് നിലവിലെ വിവരം. ഒപ്പം മറ്റൊരു തെന്നിന്ത്യന്‍ ചിത്രത്തിന്‍റെ ബോളിവുഡ് റീമേക്കില്‍ കൂടി സല്‍മാന്‍ നായകനാവുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. ഇനിയും റിലീസ് ചെയ്യാത്ത തെലുങ്ക് ചിത്രം, രവി തേജ നായകനാവുന്ന 'ഖിലാഡി'യാണ് ആ ചിത്രം.

ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് അവകാശം സല്‍മാന്‍ തന്നെ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രവി തേജ ഡബിള്‍ റോളിലെത്തുന്ന ചിത്രം ആക്ഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. രമേഷ് വര്‍മ്മയാണ് സംവിധാനം. മെയ് 28നി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ നീളുകയായിരുന്നു. ഏപ്രിലില്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സത്യനാരായണ കൊനേരു നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുജിത്ത് വാസുദേവും ജി കെ വിഷ്‍ണുവുമാണ്. ചിത്രം തിയറ്റര്‍ റിലീസ് തന്നെ ആയിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതേസമയം ചിത്രത്തിന്‍റെ ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത് രമേഷ് വര്‍മ്മ ആയിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വമ്പൻ ക്യാൻവാസിൽ 'പള്ളിച്ചട്ടമ്പി'; മാസ്സ് ലുക്കിൽ ടൊവിനോ; വമ്പൻ അപ്‌ഡേറ്റ്
"വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം": മഞ്ജു വാര്യർ