
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന 'ദബാംഗ് 3' എന്ന ചിത്രത്തിനെതിരെ പ്രതിഷേധം. ചിത്രത്തിലെ ഒരുഗാനം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ജാഗ്രതി സമിതിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അഘോരികളെയും സന്യാസികളെയും അപമാനിക്കുന്നതാണ് ഗാനരംഗമെന്നും അതിനാൽ ചിത്രം ബഹിഷ്കരിക്കണമെന്നും സംഘടന ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ദബാംഗ് 3 എന്ന ചിത്രത്തിലെ 'ഹുഡ് ഹുഡ് ദബാംഗ് ദബാംഗ്' എന്ന ഗാനം പുറത്തിറങ്ങിയത്. അഘോരികളെയും സന്യാസികളെയും അപമാനിക്കുന്നതാണ് ഗാനരംഗം. അതിനാൽ ചിത്രത്തിനെതിരെ ഹിന്ദുക്കൾ പ്രതിഷേധിക്കുകയാണെന്നും, സംഘടന ട്വീറ്റിൽ കുറിച്ചു. കയ്യിൽ ഗിറ്റാർ പിടിച്ച് സൽമാൻ ഖാന് ചുറ്റുംനിന്ന് അഘോരികൾ നൃത്തം ചെയ്യുന്ന രംഗത്തോടെയാണ് ഹുഡ് ഹുഡ് ദബാംഗ് ദബാംഗ് എന്ന ഗാനം തുടങ്ങുന്നത്.
#BoycottDabangg3 എന്ന ഹാഷ് ടാഗോടുകൂടിയാണ് ഹിന്ദു ജാഗ്രതി സമിതി ട്വീറ്റ് ചെയ്തിരിക്കുന്നത്. രാവിലെ മുതൽ ട്വിറ്ററിൽ #BoycottDabangg3 എന്ന ഹാഷ് ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകൻ പ്രഭുദേവയ്ക്കും സൽമാൻ ഖാനുമെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽമീഡിയയിലൂടെ ഉയരുന്നത്.
Read More: സല്‍മാന്റെ മാസ് കഥാപാത്രവുമായി പ്രഭുദേവ; 'ദബാംഗ് 3' ട്രെയ്‌ലര്‍
ചിത്രത്തിനെതിരെ ഇതിന് മുമ്പും വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. ചിത്രത്തിന്റെ സെറ്റിൽ തടി പലകകൾ കൊണ്ട് പൊതിഞ്ഞ ശിവലിംഗത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇതിൽ പ്രതിഷേധിച്ചും ഹിന്ദു സംഘടനകങ്ങൾ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ