ബോളിവുഡിന് ഈ വര്‍ഷം വിജയപ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നായ 'ദബാംഗ് 3'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. സല്‍മാനില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ആക്ഷനും ഹ്യൂമറുമെല്ലാം ചേര്‍ന്നതായിരിക്കും ചിത്രമെന്ന് ട്രെയ്‌ലര്‍ പറയുന്നു. ഇന്‍സ്‌പെക്ടര്‍ ഛുല്‍ബുല്‍ പാണ്ഡേ എന്ന കഥാപാത്രമായുള്ള സല്‍മാന്റെ മൂന്നാം വരവാണ് ഇത്.

അഭിനവ് കാശ്യപ് സംവിധാനം ചെയ്ത 'ദബാംഗ്' 2010ലും അര്‍ബാസ് ഖാന്‍ സംവിധാനം ചെയ്ത 'ദബാംഗ് 2' 2012ലുമാണ് പുറത്തെത്തിയത്. പ്രഭുദേവ സംവിധാനം ചെയ്ത പുതിയ ഭാഗം നിര്‍മ്മിച്ചിരിക്കുന്നത് സല്‍മ ഖാന്‍, അര്‍ബാസ് ഖാന്‍, നിഖില്‍ ദ്വിവേദി എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം മഹേഷ് ലിമായെ. സംഗീതം സാജിദ് വാജിദ്. സല്‍മാന്‍ ഖാന്റേതാണ് കഥ. എഡിറ്റിംഗ് രിതേഷ് സോണി. ആക്ഷന്‍ കൊറിയോഗ്രഫി അനല്‍ അരശ്. സൗണ്ട് ഡിസൈന്‍ ജിതേന്ദ്ര ചൗധരി. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് തീയേറ്ററുകളിലെത്തും.