നടൻ സൽമാൻ ഖാന്റെ പെരുമാറ്റത്തെ കുറിച്ച് ജാസി ഗിൽ, ഏറ്റെടുത്ത് ഹിറ്റാക്കി സോഷ്യല്‍ മീഡിയ

Published : Mar 09, 2024, 04:23 PM ISTUpdated : Mar 09, 2024, 04:26 PM IST
നടൻ സൽമാൻ ഖാന്റെ പെരുമാറ്റത്തെ കുറിച്ച് ജാസി ഗിൽ, ഏറ്റെടുത്ത് ഹിറ്റാക്കി സോഷ്യല്‍ മീഡിയ

Synopsis

നടൻ സല്‍മാൻ ഖാനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നു.  

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സല്‍മാൻ ഖാൻ. സല്‍മാൻ ഖാന്റെ പെരുമാറ്റത്തെ കുറിച്ച് ചലച്ചിത്ര നടനും ഗായകനുമായ ജാസി ഗില്‍ പങ്കുവെച്ച അഭിപ്രായമാണ് നിലവില്‍ ആരാധകരുടെ ശ്രദ്ധയകാര്‍ഷിക്കുന്നത്.  എല്ലാവരോടും ഒരേ രീതിയില്‍ ഇടപെടുന്ന താരമാണ് സല്‍മാൻ ഖാൻ എന്നാണ് ജാസി ഗില്‍ അഭിപ്രായപ്പെടുന്നത്. സെറ്റില്‍ ഭക്ഷണ സമയമാണെങ്കില്‍ എല്ലാവരെയും വിളിക്കാനും ശ്രദ്ധ ചെലുത്തുന്ന ഒരു നടനാണ് സല്‍മാൻ ഖാൻ എന്നും കിസി കാ ഭായ് കിസി കി ജാനില്‍ വേഷമിട്ട ജാസി ഗില്‍ പറയുന്നു.

ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ ഇന്ത്യയില്‍ മാത്രം 339.5 കോടിയും വിദേശ ബോക്സ് ഓഫീസില്‍ 124.5 കോടിയും നേടാനായിരുന്നു.

ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിന് എത്തിയത്. എങ്കിലും സല്‍മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സല്‍മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാൻ മനീഷ് ശര്‍മ സംവിധാനം ചെയ്‍ത ടൈഗര്‍ 3ക്കും സാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിര്‍മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.

Read More: ബോളിവുഡിനെ രക്ഷപ്പെടുത്തുമോ ശെയ്‍ത്താൻ?, ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു