ഫോര്‍ ടയര്‍ സുരക്ഷയില്‍ സല്‍മാന്‍; 'സിക്കന്ദര്‍' ഷൂട്ടിംഗ് ഹൈദരാബാദില്‍

Published : Nov 09, 2024, 04:05 PM IST
ഫോര്‍ ടയര്‍ സുരക്ഷയില്‍ സല്‍മാന്‍; 'സിക്കന്ദര്‍' ഷൂട്ടിംഗ് ഹൈദരാബാദില്‍

Synopsis

സൽമാൻ ഖാന്റെ പുതിയ ചിത്രം സിക്കന്ദറിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ വീണ്ടും ആരംഭിച്ചു. വധ ഭീഷണികളെ തുടർന്ന് സൽമാന് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഹൈദരാബാദ്: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ തന്‍റെ അടുത്ത ബിഗ് റിലീസായ സിക്കന്ദര്‍ 2025 ഈദ് തിയറ്ററുകളിൽ എത്തും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒരു ഇടവേളയ്ക്ക് ശേഷം ഹൈദരാബാദില്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സൽമാനോടൊപ്പം, രശ്മിക മന്ദന്ന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര എത്തുന്ന ചിത്രം എ ആർ മുരുഗദോസാണ് സംവിധാനം ചെയ്യുന്നത്. 

സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. അതേ സമയം ഇന്ന് വീണ്ടും ആരംഭിച്ച ഷൂട്ടില്‍ വന്‍ സുരക്ഷയാണ് സല്‍മാന് ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. 

മിഡ് ഡേ റിപ്പോര്‍ട്ട് പ്രകാരം ഹൈദരാബാദിലെ ഫാല്‍കുന പാലസ് ഹോട്ടലിലാണ് സിക്കന്ദര്‍ ഷൂട്ട് നടക്കുന്നത്. അടുത്തകാലത്തുണ്ടായ വധ ഭീഷണികളെ തുടര്‍ന്ന് സല്‍മാന് ഫോര്‍ ടയര്‍ സുരക്ഷ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം.  

ഷൂട്ടിംഗ് സ്ഥലം പൂര്‍ണ്ണമായും സീല്‍ ചെയ്താണ് ഷൂട്ടിംഗ് നടക്കുന്നത്. ഇവിടുത്തേക്ക് ഷൂട്ടിംഗ് ക്രൂവിന് മാത്രമാണ് രണ്ട് ഘട്ട പരിശോധനയ്ക്ക് ശേഷം പ്രവേശനം നല്‍കൂ. സല്‍മാന്‍ സ്വന്തം നിലയില്‍ അദ്ദേഹത്തിന്‍റെ ബോഡി ഗാര്‍ഡ് ഷേര തിരഞ്ഞെടുത്ത പ്രത്യേക എക്സ് പാരമിലിറ്ററി സ്വകാര്യ സുരക്ഷ ഭടന്മാരുടെ സുരക്ഷയിലാണ്. അതിന് പുറമേ മുംബൈ പൊലീസിന്‍റെയും ലോക്കല്‍ പൊലീസിന്‍റെയും സുരക്ഷയുണ്ട്. മൊത്തത്തില്‍ സല്‍മാന്‍റെ സുരക്ഷയ്ക്കായി 50 മുതല്‍ 70വരെ സുരക്ഷ ഭടന്മാര്‍ ഉണ്ടെന്നാണ് വിവരം. 

ഗാന രംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമായി സല്‍മാന്‍ ഹൈദരാബാദില്‍ ചിത്രീകരിക്കുന്നത് എന്നാണ് വിവരം. എന്തായാലും അതീവ രഹസ്യമായാണ് ഷൂട്ടിംഗ് നടക്കുന്നത് എന്നാണ് വിവരം. 

സിനിമാ തിരക്കുകളിലേക്ക് സല്‍മാന്‍; ബിഗ് ബോസ് അവതരിപ്പിക്കാന്‍ ആ സംവിധായകന്‍

'50 ലക്ഷം വേണം, അല്ലെങ്കില്‍ ഷാരൂഖ് ഖാന്‍ ജീവിച്ചിരിക്കില്ല': സല്‍മാന് പുറമേ ഷാരൂഖിനും ഭീഷണി !
 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ