'ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നില്ല'- സൽമാൻ ഖാൻ

By Web TeamFirst Published Jun 4, 2019, 2:46 PM IST
Highlights

'ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമാണത്. എന്നാല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം. അത്രമാത്രം'- സല്‍മാന്‍ പറഞ്ഞു.

53 വയസ്സ് പ്രായമുള്ള ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. സല്‍മാന്‍ ഖാന്‍ പ്രേമത്തിലാണെന്നും വിവാഹിതനാകുന്നു എന്നുമുള്ള വാര്‍ത്തകള്‍ വിവിധ നടിമാരുടെ പേരിനോട് ചേര്‍ത്ത് ഏറെപ്രാവശ്യം വന്നിട്ടുണ്ടെങ്കിലും താരത്തിന്‍റെ വിവാഹം ഇതുവരെ നടന്നിട്ടില്ല. എവിടെ പോയാലും താരത്തിന് വിവാഹം എപ്പോഴാണെന്നുള്ള ചോദ്യം അഭിമുഖീകരിക്കേണ്ടിയും വന്നിട്ടുണ്ട്.

ഇപ്പോഴിതാ വിവാഹത്തെ പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സൽമാൻ ഖാൻ. 'ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമാണത്. എന്നാല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം. അത്രമാത്രം'- സല്‍മാന്‍ പറഞ്ഞു. ബോംബൈ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

വിവാദമായ കേസുകളില്‍ നിന്ന് കുറ്റവിമുക്തനായാല്‍ മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂവെന്ന് സല്‍മാന്‍ നേരത്തെ പറഞ്ഞിരുന്നു. മോഡല്‍ ലൂലിയ വാന്‍ച്വറിനെ സല്‍മാന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് ഒരു കാലത്ത് പ്രചരണങ്ങളുണ്ടായിരുന്നു. എന്നാൽ വാര്‍ത്തയില്‍ സത്യമില്ലെന്ന് സല്‍മാനും സഹോദരി അര്‍പിതയും രംഗത്ത് വരികയും ചെയ്തിരുന്നു. 

സൽമാൻ ഖാൻ നായകനും അബ്ബാസ് സഫര്‍ അലി സംവിധാനവും ചെയ്യുന്ന 'ഭാരത്' എന്ന ചിത്രം ഈദിന് പുറത്തിറങ്ങും. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. ദിഷ പട്ടാണി, ജാക്കി ഷ്‌റോഫ്, തബു, സുനില്‍ ഗ്രോവര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
 

click me!