
ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും വീണ്ടും ഒരുമിച്ച് ഒരു ചിത്രത്തില്‍. എന്നാല്‍ ഒരാളുടേത് എക്സ്റ്റന്‍ഡഡ് കാമിയോ വേഷം ആണെന്നുമാത്രം. സിദ്ധാര്‍ഥ് ആനന്ദിന്‍റെ സംവിധാനത്തില്‍ ഷാരൂഖ് നായകനാവുന്ന 'പത്താനി'ലാണ് സല്‍മാന്‍ എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ എത്തുക. ചിത്രത്തിന്‍റെ നാളെ ആരംഭിക്കുന്ന മൂന്നാം ഷെഡ്യൂളിനെ പ്രത്യേകതയുള്ളതാക്കുന്നത് ഈ സൂപ്പര്‍സ്റ്റാര്‍ കോമ്പിനേഷന്‍ ആണ്.
മറ്റൊരു പ്രത്യേകത തന്‍റെ ഒരു ജനപ്രിയ കഥാപാത്രത്തെയാണ് 'പത്താനി'ല്‍ സല്‍മാന്‍ ആവര്‍ത്തിക്കുന്നത് എന്നാണ്. 'ടൈഗര്‍' സിരീസിലെ തന്‍റെ നായക കഥാപാത്രമായ അവിനാഷ് സിംഗ് റാത്തോര്‍ എന്ന കഥാപാത്രമായാണ് സല്‍മാന്‍ എത്തുന്നത്. 10-12 ദിവസങ്ങളിലെ ചിത്രീകരണമാണ് ചിത്രത്തില്‍ സല്‍മാന് ഉള്ളത്. അതിഥിതാരമാണെങ്കിലും മിക്കവാറും എല്ലാ സീനുകളിലും ഷാരൂഖിനൊപ്പമുള്ള കോമ്പിനേഷന്‍ ഉണ്ടെന്നാണ് അറിയുന്നത്. 'പത്താന്‍' കഴിഞ്ഞാല്‍ സല്‍മാന്‍ ജോയിന്‍ ചെയ്യുന്നത് 'ടൈഗര്‍ 3'യില്‍ ആണെന്ന പ്രത്യേകതയുമുണ്ട്.
മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഷാരൂഖ് ഖാന്‍ സ്ക്രീനിലെത്തുന്ന പത്താന്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ഡിസംബര്‍ പകുതിയോടെയാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ജനുവരിയില്‍ യുഎഇയില്‍ ആരംഭിച്ച രണ്ടാം ഷെഡ്യൂളില്‍ പ്രധാനമായും ഷൂട്ട് ചെയ്തത് ഒരു ചേസിംഗ് രംഗമായിരുന്നു. ചിത്രത്തില്‍ മുടി നീട്ടിയ ഷാരൂഖിന്‍റെ ഗെറ്റപ്പ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോണ്‍ എബ്രഹാം ആണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ