
ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ ഓരോ ഭാഷകളിലും അവതാരകരാവുന്നത് അതാതുഭാഷകളില്‍ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളാണ്. മലയാളത്തില്‍ അത് മോഹന്‍ലാല്‍ ആണെങ്കില്‍ ഹിന്ദിയില്‍ അത് സല്‍മാന്‍ ഖാന്‍ ആണ്. ജനപ്രിയ ഷോ ആയതുകൊണ്ടുതന്നെ മത്സരാര്‍ഥികള്‍ക്കൊപ്പം അവതാരകര്‍ നേടുന്ന പ്രതിഫലവും ഷോയുടെ ആരാധകര്‍ക്കിടയില്‍ എല്ലായ്പ്പോഴും ചര്‍ച്ചയാവാറുണ്ട്. നിര്‍മ്മാതാക്കളോ സംപ്രേഷണം ചെയ്യുന്ന ചാനലോ പ്രതിഫലക്കാര്യം ഔദ്യോഗികമായി പുറത്തുവിടാത്തതുകൊണ്ടുതന്നെ ഊഹാപോഹങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള ഒരു മേഖല കൂടിയാണ് ഇത്. അതേസമയം സല്‍മാന്‍ അടക്കമുള്ള അവതാരകന്‍ വാങ്ങുന്നത് വന്‍ പ്രതിഫലവുമാണ്. ഇപ്പോഴിതാ ഹിന്ദി ബിഗ് ബോസിന്‍റെ സീസണ്‍ 15 നാളെ ആരംഭിക്കാനിരിക്കെ സല്‍മാന്‍ ഖാന്‍ ഈ സീസണില്‍ വാങ്ങുന്ന പ്രതിഫലവും ചര്‍ച്ചയായിരിക്കുകയാണ്.
ഹിന്ദി ബിഗ് ബോസിന്‍റെ നാലാം സീസണിലാണ് സല്‍മാന്‍ ഖാന്‍ ആദ്യമായി അവതാരകനായി എത്തുന്നത്. 4, 5, 6 സീസണുകളില്‍ എപ്പിസോഡിന് 2.5 കോടി എന്ന നിലയിലായിരുന്നു സല്‍മാന്‍റെ പ്രതിഫലമെന്ന് ബോളിവുഡ് ഹംഗാമ മുന്‍പ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. മുന്നോട്ട്, സീസണ്‍ 7ല്‍ എപ്പിസോഡ് ഒന്നിന് 5 കോടിയും സീസണ്‍ 8ല്‍ 5.5 കോടിയും സീസണ്‍ 9ല്‍ 7-8 കോടിയും സീസണ്‍ 10ല്‍ എപ്പിസോഡ് ഒന്നിന് 8 കോടി വീതവും സല്‍മാന്‍ വാങ്ങിയിരുന്നെന്നാണ് പുറത്തുവന്ന വിവരം.
11-ാം സീസണില്‍ എപ്പിസോഡ് ഒന്നിന് 11 കോടി വച്ചാണ് താന്‍ വാങ്ങുന്നതെന്ന റിപ്പോര്‍ട്ടിനെ സല്‍മാന്‍ തന്നെ തള്ളിയിരുന്നു. എന്നാല്‍ യഥാര്‍ഥ തുക അതില്‍ നിന്ന് ഏറെ അകലെയല്ലെന്ന തരത്തിലായിരുന്നു എന്‍ഡെമോള്‍ ഷൈന്‍ സിഒഒ രാജ് നായകിന്‍റെ പ്രതികരണം. സീസണ്‍ 13ലേക്ക് ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി വച്ച് 165 കോടിയിലേറെ സല്‍മാന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ (സീസണ്‍ 14) എപ്പിസോഡ് ഒന്നിന് 6.5 കോടിയാണ് സല്‍മാന്‍ വാങ്ങിയതെന്നാണ് വിവരം. കൊവിഡ് കാലത്ത് ബിഗ് ബോസ് നടക്കുന്നതുവഴി നിരവധി പേര്‍ക്ക് പ്രതിഫലം ലഭിക്കും എന്നതിനാലാണ് ഈ സീസണ്‍ താന്‍ ചെയ്യുന്നതെന്നും തന്‍റെ പ്രതിഫലത്തില്‍ ഇക്കുറി കുറവ് വരുത്താമെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം 200 കോടിയിലേറെയാണ് സല്‍മാന്‍ കഴിഞ്ഞ സീസണില്‍ വാങ്ങിയത്.
ഇപ്പോഴിതാ ഈ സീസണില്‍ (സീസണ്‍ 15) സല്‍മാന്‍ ഖാന്‍ വാങ്ങുന്ന പ്രതിഫലം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത് ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് . 14 ആഴ്ചകളിലേക്ക് നീളുന്ന ഷോയില്‍ പങ്കെടുക്കാന്‍ 350 കോടി രൂപയാണ് സല്‍മാന്‍ വാങ്ങുന്നതെന്ന് അവര്‍ പറയുന്നു. മുന്‍ സീസണുകളിലേത് അപേക്ഷിച്ച് കാര്യമായ വര്‍ധനവ് വരുത്തിയ പ്രതിഫലത്തുകയാണ് ഇത്. മുന്‍ സീസണുകളില്‍ സല്‍മാന്‍ വാങ്ങിയിട്ടുള്ള പ്രതിഫലം നേരത്തെ വാര്‍ത്തയായിട്ടുള്ളതാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ