
മനാമ: ഏറ്റവും പുതിയ സംഭവ വികാസത്തില്‍ ബോക്സോഫീസ് തകര്‍ത്തോടുന്ന സല്‍മാന്‍ ഖാന്‍ നായകനായ ടൈഗർ 3 സിനിമയ്ക്ക് ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് തവണ സെന്‍സര്‍ നടത്തിയെങ്കിലും ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചില്ലെന്നാണ് വിവരം.
അതേ സമയം ഈ വിലക്ക് താല്‍ക്കാലികമാണെന്നും വരും ദിവസങ്ങളില്‍ നടക്കുന്ന അവലോകനങ്ങളില്‍ ഈ തീരുമാനം മാറാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതേസമയം കുവൈത്തിൽ ആദ്യം തടഞ്ഞെങ്കിലും പിന്നീട് അനുമതി നൽകി. ഗള്‍ഫിലെ യുഎഇ, സൌദി, ബഹ്റിന്‍ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
സിനിമയിലെ ചില രംഗങ്ങളിലെ പരമാര്‍ശങ്ങളാണ് വിലക്കിന് കാരണം എന്നാണ് മിഡിൽ ഈസ്റ്റ് മോണിറ്ററിനെ ഉദ്ധരിച്ച് മാഷബിള്‍ മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എന്‍റര്‍ടെയ്മെന്‍റ് സൈറ്റായ കോയ്‌മോയ് പറയുന്നത് പ്രകാരം ട്രെയിലറിൽ അടക്കം കാണിക്കുന്ന സിനിമയിലെ നായിക കത്രീന കൈഫിന്‍റെ ഒരു ടവൽ ഫൈറ്റ് അടക്കം ചില പ്രത്യേക സീനുകളാണ് വിലക്കിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്. എന്തായാലും ഈ വാര്‍ത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചയ്ക്ക് വഴി വയ്ക്കുന്നുണ്ട്.
അതേ സമയം സമീപ കാലത്ത് വന്‍ ഹിറ്റുകള്‍ ലഭിക്കാതിരുന്ന സല്‍മാന്‍ ഖാന് തിരിച്ചുവരവാണ് ടൈഗര്‍ 3 കണക്കുകള്‍ പറയുന്നത്. യാഷ് രാജ് ഫിലിംസിന്‍റെ പുതിയ ചിത്രം ടൈഗര്‍ 3. വൈആര്‍എഫ് സിനിമാറ്റിക് യൂണിവേഴ്സില്‍ പഠാന് ശേഷം എത്തിയ ചിത്രം ബോളിവുഡിന്‍റെ ദീപാവലി റിലീസ് ആയിരുന്നു.
വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രത്തിന് വലിയ അഭിപ്രായങ്ങള്‍ നേടാനായില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച ഓപണിംഗ് ആണ് നേടിയത്. ഇപ്പോഴിതാ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
ദീപാവലി ഞായറാഴ്ച ആയിരുന്നതിനാല്‍ അന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഞായറാഴ്ച റിലീസ് എന്നത് ഏത് ഇന്‍ഡസ്ട്രിയിലും അപൂര്‍വ്വമാണ്. ആദ്യദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 94 കോടി നേടിയ ചിത്രത്തിന്‍റെ 3 ദിവസത്തെ കളക്ഷനാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. പഠാനോളമോ ഷാരൂഖ് ഖാന്‍റെ കഴിഞ്ഞ ചിത്രമായ ജവാനോളമോ എത്തിയില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് സല്‍മാന്‍ ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിനങ്ങളിലായി 240 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
'ബോക്സോഫീസ് സല്ലുഭായി അങ്ങ് എടുക്കൂവാ': ടൈഗര്‍ 3 രണ്ടാം ദിന കളക്ഷനില്‍ ഞെട്ടി ബോളിവുഡ്.!
ചമ്പല്‍ കൊള്ളക്കാര്‍ ചെരുപ്പടക്കം കൊള്ളയടിച്ചു: സംഭവം വെളിപ്പെടുത്തി അക്ഷയ് കുമാര്‍.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ