ജീവചരിത്ര സിനിമയില്‍ നായകനായി വിക്കി കൗശല്‍, സിനിമയ്‍ക്ക് പേരിട്ടു!

Web Desk   | Asianet News
Published : Apr 03, 2021, 05:24 PM IST
ജീവചരിത്ര സിനിമയില്‍ നായകനായി വിക്കി  കൗശല്‍, സിനിമയ്‍ക്ക് പേരിട്ടു!

Synopsis

ഇന്ത്യൻ സേനാധിപനായിരുന്ന സാം മനേക്ഷയുടെ കഥയാണ് ചിത്രം പറയുന്നത്.

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായ ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് വിക്കി കൗശല്‍. സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും വിക്കി കൗശലിന് ലഭിച്ചു. ഇതിനകം തന്നെ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് വിക്കി കൗശല്‍.  ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷലായ സാം മനേക്ഷയുടെ ജീവിതം പറയുന്ന സിനിമയിലും വിക്കി കൗശല്‍ നായകനാകുകയാണ്. സിനിമ നേരത്തെ തന്നെ വിക്കി കൗശല്‍ പ്രഖ്യാപിച്ചതാണ്. ഇപോഴിതാ സിനിമയുടെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്.

സാം ബഹദുര്‍ എന്ന പേരിലാണ് സിനിമ എത്തുക. ഇതിഹാസം, ധീരനായ ആള്‍, നമ്മുടെ സാം ബഹദുര്‍ എന്നാണ് വിക്കി കൗശല്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. മേഘ്‍ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോ നേരത്തെ വിക്കി കൗശല്‍ പുറത്തുവിട്ടിരുന്നു. വിക്കി കൗശലിന്റെ മികച്ച കഥാപാത്രമാകും ഇതും.

പാക്കിസ്ഥാനുമായുള്ള, 1971ലെ യുദ്ധത്തില്‍ ഇന്ത്യൻ കരസേനയെ നയിച്ച സാം മനേക്ഷ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷലുമാണ്.

സാം ബഹദുര്‍ സിനിമയില്‍ അഭിനയിക്കാൻ വലിയ മേയ്‍ക്കോവറാണ് വിക്കി കൗശല്‍ നടത്തിയിരിക്കുന്നത്.

 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു